ആസിഫ് അലി (Asif Ali), സൈജു കുറുപ്പ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എ രഞ്ജിത്ത് സിനിമ' (A Ranjith Cinema). ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി (Asif Ali Starrer A Ranjith Cinema First Look Poster). പൃഥ്വിരാജ് സുകുമാരൻ ആണ് 'എ രഞ്ജിത്ത് സിനിമ'യുടെ ഫസ്‌റ്റ് ലുക്ക് സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്‌തത്.
ആസിഫ് അലിയും ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ തന്‍റെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. കൂടാതെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, സുരാജ് വെഞ്ഞാറമ്മൂട്, ഉണ്ണി മുകുന്ദൻ, ആന്‍റണി വർഗീസ് പെപ്പെ തുടങ്ങിയവരും ഫസ്‌റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
Also Read:Asif Ali Kasargold Movie Trailer 'ഗോൾഡ് ബിസിനസ് അടിപൊളിയല്ലേ?'; ആസിഫ് അലി- സണ്ണി വെയ്ൻ ചിത്രം 'കാസർഗോൾഡ്' ട്രെയിലർ
അതേസമയം സിനിമയിലെ വനിത താരങ്ങളെ പരിചയപ്പെടുത്തുന്ന ഒരു പോസ്‌റ്റർ മഞ്ജു വാര്യരും റിലീസ് ചെയ്‌തു. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് മഞ്ജു വാര്യര്‍ പോസ്‌റ്റര്‍ പങ്കുവച്ചത്. കുടുംബ പശ്ചാത്തലത്തിൽ, ഒരു റൊമാന്‍റിക് ഫാമിലി ത്രില്ലറായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. നമിത പ്രമോദ്, ജുവൽ മേരി, ആൻസൺ പോൾ, ഹന്ന റെജി കോശി എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
അജു വർഗീസ്, ഹരിശ്രീ അശോകൻ, രഞ്ജി പണിക്കർ, കലാഭവൻ നവാസ്, ജെ പി (ഉസ്‌താദ് ഹോട്ടൽ ഫെയിം), കോട്ടയം രമേഷ്, സന്തോഷ് ജോർജ് കുളങ്ങര, ജയകൃഷ്‌ണൻ, മുകുന്ദൻ, കൃഷ്‌ണ, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, ജാസി ഗിഫ്റ്റ്, സബിത ആനന്ദ്, ജോർഡി ഈരാറ്റുപേട്ട, ശോഭ മോഹനൻ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
Also Read:Kasargold Song Thanaro : കാസര്‍ഗോള്‍ഡിലെ ബാര്‍ ഗാനം എത്തി ; ആടിത്തകര്‍ത്ത് ആസിഫ് അലിയും കൂട്ടരും
ലൂമിനസ് ഫിലിം ഫാക്‌ടറിയുടെ ബാനറിൽ ബാബു ജോസഫ്, നിഷാദ് പീച്ചി എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം. കുഞ്ഞുണ്ണി എസ് കുമാർ, സുനോജ് വേലായുധൻ എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം. അജീഷ് ദാസൻ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് മിഥുൻ അശോകൻ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
Also Read:Houdini The King of Magic : മാജിക്കുമായി ആസിഫ് അലി ; ഹൗഡിനി ദി കിംഗ് ഓഫ് മാജിക്കിന് തുടക്കം
കല - അഖിൽ രാജ് ചിറയിൽ, കോയാസ്, വസ്ത്രാലങ്കാരം - വിപിൻദാസ്, മേക്കപ്പ്- റോണി വെള്ളത്തൂവൽ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - നമിത് ആർ, വൺ ടു ത്രീ ഫ്രെയിംസ്, സ്‌റ്റിൽസ് - നിദാദ്, ശാലു പേയാട്, പരസ്യകല-കോളിൻസ് ലിയോഫിൽ, പിആർഒ - എഎസ് ദിനേശ്.