കേരളം

kerala

ETV Bharat / entertainment

Kishkindha Kandam | ഇടവേളയ്‌ക്ക് അവസാനം ; 'കിഷ്‌കിന്ധാകാണ്ഡ'ത്തിലൂടെ വീണ്ടും ഒന്നിക്കാൻ ആസിഫ് അലിയും നിഷാനും - ആസിഫ് അലി

ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന 'കിഷ്‌കിന്ധാകാണ്ഡം' എന്ന സിനിമയുടെ നിർമാണം പുരോഗമിക്കുകയാണ്

Asif Ali Nishan To reunite in Kishkkindha Kandam  Asif Ali and Nishan  Asif Ali  Nishan  Kishkkindha Kandam  Kishkkindha Kandam movie  Asif Ali Kishkkindha Kandam movie  കിഷ്ക്കിന്ധാകാണ്ഡത്തിലൂടെ ആസിഫ് അലിയും നിഷാനും  വീണ്ടും ഒന്നിക്കാൻ ആസിഫ് അലിയും നിഷാനും  ആസിഫ് അലിയും നിഷാനും  കിഷ്ക്കിന്ധാകാണ്ഡം  കിഷ്ക്കിന്ധാകാണ്ഡം സിനിമ  ദിൻജിത്ത് അയ്യത്താൻ  Dinjith Ayyathan  ആസിഫ് അലി  നിഷാൻ
Kishkkindha Kandam

By

Published : Aug 15, 2023, 7:05 PM IST

നീണ്ട പതിനൊന്ന് വർഷത്തെ ഇടവേളയ്ക്ക്‌ ശേഷം വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ് ആസിഫ് അലിയും (Asif Ali) നിഷാനും (Nishan). ശ്യാമപ്രസാദിന്‍റെ (Shyamaprasad) സംവിധാനത്തില്‍, 2009 ൽ പുറത്തുവന്ന 'ഋതു'വിലൂടെ (Ritu) അഭിനയ ലോകത്തേക്ക് കടന്നുവന്നവരാണ് ആസിഫ് അലിയും നിഷാനും. പിന്നീട് 'അപൂർവരാഗം' (2010), 'ഇത് നമ്മുടെ കഥ' (2011) എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചു. ഇപ്പോഴിതാ വർഷങ്ങളുടെ ഇടവേളയ്‌ക്ക് വിരാമമിട്ട് ഈ കൂട്ടുകെട്ട് മടങ്ങിയെത്തുകയാണ്.

ദിൻജിത്ത് അയ്യത്താൻ (Dinjith Ayyathan) സംവിധാനം ചെയ്യുന്ന 'കിഷ്‌കിന്ധാകാണ്ഡം' (Kishkkindha Kandam) എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലിയും നിഷാനും വീണ്ടും ഒരുമിച്ചെത്തുന്നത്. 'കിഷ്‌കിന്ധാകാണ്ഡ'ത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെയാണ് നിഷാൻ അവതരിപ്പിക്കുന്നത് എന്നാണ് വിവരം. ഗുഡ് വിൽ എൻ്റർടെയിൻമെൻസിന്‍റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ നിർമാണം പുരോഗമിക്കുകയാണ്.

ശ്യാമപ്രസാദിന്‍റെ 'ഋതു' എന്ന ചിത്രത്തില്‍ ആസിഫ് അലിക്ക് കൂട്ടായി നായക സ്ഥാനത്ത് നിഷാനുമുണ്ടായിരുന്നു. മലയാളി അല്ലാതിരുന്നിട്ടും ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്‌ടം നേടാൻ നിഷാന് കഴിഞ്ഞു. ഇപ്പോഴിതാ ആസിഫ് അലി ചിത്രത്തിലൂടെ തന്നെ മലയാളത്തിലേക്ക് മടങ്ങി വരികയാണ് താരം. 'കിഷ്‌കിന്ധാകാണ്ഡ'ത്തിലെ കഥാപാത്രം നിഷാന് വീണ്ടും മലയാള സിനിമ പ്രേക്ഷകരുടെ ശ്രദ്ധ നേടി കൊടുക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

'അപൂർവരാഗ'ത്തില്‍ ആസിഫ് അലിയും നിഷാനും

ആസിഫ് അലിയുമൊത്തുള്ള നിഷാന്‍റെ രംഗങ്ങളുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചേർപ്പുളശ്ശേരി വെള്ളിനേഴിയിലുള്ള ഒളപ്പമണ്ണമനയിൽ ആയിരുന്നു ഈ രംഗങ്ങൾ ചിത്രീകരിച്ചത്. വലിയ ഇടവേളയ്ക്ക്‌ ശേഷമുള്ള പഴയ കൂട്ടുകാരുടെ കണ്ടുമുട്ടൽ ഇരുവർക്കും സന്തോഷം പകരുന്നതായി. ഇരുവരും ആലിംഗനം ചെയ്‌തും വിശേഷങ്ങൾ പറഞ്ഞും സന്തോഷം പങ്കിടുന്നതിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

അപർണ ബാലമുരളിയാണ് (Aparna Balamurali) ചിത്രത്തില്‍ നായികയായി എത്തുന്നത്. വിജയരാഘവൻ (Vijayaraghavan), ജഗദീഷ് (Jagadish), മേജർ രവി (Major Ravi), വൈഷ്‌ണവി രാജ്, സെബിൻ ബാബു, നിഴൽഗൾ രവി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ബാഹുൽ രമേശാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നതും ബാഹുൽ രമേശ് തന്നെയാണ്. എഡിറ്റിങ് സൂരജ് ഇ. എസും നിർവഹിക്കുന്നു.

READ ALSO:'തനിയാവർത്തന'ത്തിന്‍റെ 36 വർഷങ്ങൾ ; മലയാളികളെ ഇന്നും വേട്ടയാടുന്ന ചലച്ചിത്ര ഭാഷ്യം

കലാസംവിധാനം - സജീഷ് താമരശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ബോബി സത്യശീലൻ, പ്രൊജക്‌ട് ഡിസൈൻ - കാക്കാസ്റ്റോറീസ്, പ്രൊഡക്ഷൻ മാനേജർ - എബി കോടിയാട്ട്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - നോബിൾ ജേക്കബ് ഏറ്റുമാന്നൂർ, ഗോകുലൻ പിലാശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ. ഒളപ്പമണ്ണ മന, ധോണി, ഹൈദരാബാദ്, ജാർഖണ്ഡ് എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുമെന്നും അണിയറ പ്രവർത്തകർ പറയുന്നു.

ABOUT THE AUTHOR

...view details