കേരളം

kerala

ETV Bharat / entertainment

'കൊത്ത്' നേരത്തെ എത്തും; ആസിഫ് അലിയുടെ പുതിയ ചിത്രം സെപ്‌റ്റംബര്‍ 16ന് റിലീസ് - നിഖില വിമല്‍

സിബി മലയില്‍ സംവിധാനം ചെയ്‌ത് ആസിഫ് അലി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം കൊത്ത് സെപ്‌റ്റംബര്‍ 16ന് തിയറ്ററുകളില്‍ എത്തും. നേരത്തെ പ്രഖ്യാപിച്ച റിസീലിങ് തീയതിക്ക് ഒരാഴ്‌ച മുമ്പാണ് ചിത്രം റിലീസാകുന്നത്. റോഷന്‍ മാത്യു, നിഖില വിമല്‍, സുദേവ് നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്

Asif Ali new film Kotthu Releasing on September 16  Kotthu movie Release  Asif Ali new film Kotthu  Asif Ali  കൊത്ത്  ആസിഫ് അലി  സിബി മലയില്‍  Sibi Malayil  Roshan Mathew  Nikhila Vimal  Sudev Nair  റോഷന്‍ മാത്യു  നിഖില വിമല്‍  സുദേവ് നായര്‍
'കൊത്ത്' നേരെത്തെ എത്തും; ആസിഫ് അലിയുടെ പുതിയ ചിത്രം സെപ്‌റ്റംബര്‍ 16ന് റിലീസാകുന്നു

By

Published : Sep 10, 2022, 9:52 PM IST

ആറു വര്‍ഷത്തെ ഇയവേളക്ക് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൊത്ത് സെപ്‌റ്റംബര്‍ 16ന് തിയേറ്ററുകളില്‍ എത്തും. നേരത്തെ തീരുമാനിച്ച റിസീലിങ് തീയതിക്ക് ഒരാഴ്‌ച മുമ്പാണ് ചിത്രം റിലീസാകുന്നത്. സെപ്‌റ്റംബര്‍ 23നായിരുന്നു നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.

കണ്ണൂരിലെ രാഷ്‌ട്രീയ സാഹചര്യം പ്രമേയമാകുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ആസിഫിന് പുറമെ റോഷന്‍ മാത്യുവും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിഖില വിമലാണ് നായിക. സുദേവ് നായര്‍, സുരേഷ് കൃഷ്‌ണ, ശങ്കര്‍ രാമകൃഷ്‌ണന്‍, രഞ്ജിത്ത്, വിജിലേഷ്, അതുല്‍, ശ്രീലക്ഷ്‌മി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ദിനേശ് ആലപ്പി, രാഹുല്‍, ശിവന്‍ സേപാനം എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ഹേമന്ത് കുമാറിന്‍റെതാണ് കഥ. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ രഞ്ജിത്ത്, പി എം ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പ്രശാന്ത് രവീന്ദ്രനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

അയ്യപ്പനും കോശിയും, ഫോറന്‍സിക്, പൊറിഞ്ചു മറിയം ജോസ്, കല്‍ക്കി, കുരുതി, പുഴു, പത്രോസിന്‍റെ പടപ്പുകള്‍, സിബിഐ ദ ബ്രെയിന്‍, പാപ്പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ ജേക്‌സ് ബിജോയ് ആണ് കൊത്തിനും പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. കൈലാസ് മേനോനാണ് ചിത്രത്തിലെ ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കോഴിക്കോട് ചിത്രീകരണം നടത്തിയ കൊത്തിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ABOUT THE AUTHOR

...view details