ആസിഫ് അലി (Asif Ali) നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'എ രഞ്ജിത്ത് സിനിമ' (A Ranjith Cinema). നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രം ഒടിടിയില്‍ റിലീസ് ചെയ്‌തു (A Ranjith Cinema OTT release). ഇന്ന് (ഡിസംബര്‍ 29) മുതല്‍ 'എ രഞ്ജിത്ത് സിനിമ' നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീമിങ് ആരംഭിച്ചു (A Ranjith Cinema on Netflix).
കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങിയ റൊമാന്‍റിക് ഫാമിലി ത്രില്ലറാണ് 'എ രഞ്ജിത്ത് സിനിമ'. ആസിഫ് അലിയെ കൂടാതെ സൈജു കുറുപ്പും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അജു വർഗീസ്, നമിത പ്രമോദ്, രഞ്ജി പണിക്കർ, ജുവൽ മേരി, ഹന്ന റെജി കോശി, ആൻസൺ പോൾ, ഹരിശ്രീ അശോകൻ, കലാഭവൻ നവാസ്, ജെ പി (ഉസ്‌താദ് ഹോട്ടൽ ഫെയിം), സന്തോഷ് ജോർജ് കുളങ്ങര, ജയകൃഷ്‌ണൻ, മുകുന്ദൻ, കോട്ടയം രമേഷ്, കൃഷ്‌ണ, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, ജാസി ഗിഫ്റ്റ്, ശോഭ മോഹനൻ, സബിത ആനന്ദ്, ജോർഡി ഈരാറ്റുപേട്ട എന്നിവരും ചിത്രത്തില്‍ അണിനിരന്നു.
ലൂമിനസ് ഫിലിം ഫാക്‌ടറിയുടെ ബാനറിൽ നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം. കുഞ്ഞുണ്ണി എസ് കുമാർ, സുനോജ് വേലായുധൻ എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. റഫീഖ് അഹമ്മദ്, അജീഷ് ദാസൻ എന്നിവരുടെ ഗാനരചനയില്‍ മിഥുൻ അശോകൻ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയത്.
Also Read:Asif Ali Starrer A Ranjith Cinema : ആസിഫ് അലിയുടെ 'എ രഞ്ജിത്ത് സിനിമ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്
കല - അഖിൽ രാജ് ചിറയിൽ, കോയാസ്, മേക്കപ്പ്- റോണി വെള്ളത്തൂവൽ, വസ്ത്രാലങ്കാരം - വിപിൻദാസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - നമിത് ആർ, വൺ ടു ത്രീ ഫ്രെയിംസ്, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പരസ്യകല - കോളിൻസ് ലിയോഫിൽ, സ്‌റ്റിൽസ് - നിദാദ്, ശാലു പേയാട്, പിആർഒ - എഎസ് ദിനേശ് എന്നിവരും നിര്‍വഹിച്ചു.
അതേസമയം ആസിഫ് അലിയുടെ മറ്റൊരു പുതിയ ചിത്രമാണ് 'തലവൻ'. ബിജു മേനോനും ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്കും സെക്കന്‍ഡ് ലുക്ക് പോസ്‌റ്ററും അടുത്തിടെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
ത്രില്ലര്‍ വിഭാഗത്തിലായി ഒരുങ്ങുന്ന സിനിമയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് ആസിഫ് അലി പ്രത്യക്ഷപ്പെടുന്നത്. രണ്ട് വ്യത്യസ്ഥ റാങ്കുകളിലുള്ള പൊലീസ് ഓഫിസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളെയാണ് 'തലവനി'ലൂടെ സംവിധായകന്‍ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
ഒരു അന്വേഷണാത്മക കഥയാണ് തലവന്‍ എന്നാണ് സംവിധായകന്‍ ജിസ് ജോയ് പറയുന്നത്. 'തലവൻ ഒരു അന്വേഷണാത്മക കഥയാണ്. ഒരു പൊലീസ് സ്‌റ്റേഷനില്‍ അധികാരശ്രേണി എങ്ങനെ പ്രവർത്തിക്കുന്നു എന്നതും ചിത്രം പര്യവേഷണം ചെയ്യുന്നു. ഒരു സെമി റിയലിസ്‌റ്റിക് സമീപനമുള്ള ചിത്രമാണിത്. ആസിഫിന്‍റെയും ബിജു മേനോന്‍റെയും കോമ്പിനേഷൻ എല്ലായ്‌പ്പോഴും വര്‍ക്കാവാറുണ്ട്. തലവനില്‍ ആസിഫും ബിജുവും അവരുടെ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നു' - ജിസ് ജോയ് പറഞ്ഞു.
Also Read:കാക്കിക്കുള്ളിലെ പോരാട്ടങ്ങളുമായി തലവന്‍ ; സെക്കന്‍ഡ് ലുക്ക് പുറത്ത്