കേരളം

kerala

ETV Bharat / entertainment

Olam Movie | അര്‍ജുന്‍ അശോകന്‍റെ ഓളം റിലീസ് തിയതി പുറത്ത്; 'കളറായി' പുതിയ പോസ്റ്റര്‍ - Thrishanku

ഓളം റിലീസ് തിയതി പുറത്തുവിട്ട് നിര്‍മാതാക്കള്‍. നടി ലെന ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് അര്‍ജുന്‍ അശോകനാണ്

അര്‍ജുന്‍ അശോകന്‍റെ ഓളം റിലീസ് തീയതി പുറത്ത്  അര്‍ജുന്‍ അശോകന്‍റെ ഓളം റിലീസ് തീയതി  അര്‍ജുന്‍ അശോകന്‍റെ ഓളം  ഓളം റിലീസ് തീയതി പുറത്ത്  ഓളം റിലീസ് തീയതി  ഓളം റിലീസ്  ഓളം  അര്‍ജുന്‍ അശോകന്‍  ലെന  Arjun Ashokan starrer Olam  Arjun Ashokan  Olam  Olam release date announced  Olam release date announced with colourful poster  Thrishanku  ത്രിശങ്കു
അര്‍ജുന്‍ അശോകന്‍റെ ഓളം റിലീസ് തീയതി പുറത്ത്; കളര്‍ഫുള്‍ പോസ്‌റ്റര്‍ പുറത്ത്

By

Published : Jul 15, 2023, 9:48 PM IST

ര്‍ജുന്‍ അശോകന്‍ Arjun Ashokan നായകനായി എത്തുന്ന പുതിയ ചിത്രം 'ഓളം' Olam റിലീസിനൊരുങ്ങുന്നു. ഓളം റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഓഗസ്‌റ്റ് 4നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

നടന്‍ അര്‍ജുന്‍ അശോകനാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ ഒരു കളര്‍ഫുള്‍ പോസ്‌റ്ററും നടന്‍ പങ്കുവച്ചിട്ടുണ്ട്. ജീവിതവും ഫാന്‍റസിയും ഇടകലര്‍ത്തിക്കൊണ്ട് ഒരു സസ്‌പെന്‍സ്, ത്രില്ലര്‍ ജോണറിലാണ് 'ഓളം' ഒരുക്കിയിരിക്കുന്നത്.

സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും ട്രെയിലറും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. വളരെ ഉദ്വേഗവും നിഗൂഢതയും നിറഞ്ഞതായിരുന്നു 'ഓളം' ട്രെയിലര്‍. അര്‍ജുന്‍ അശോകന്‍, ലെന Lenaa, ബിനു പപ്പു, നോബി മാര്‍ക്കോസ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ ട്രെയിലറില്‍ മിന്നിമറഞ്ഞിരുന്നു.

ഓളം ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും ശ്രദ്ധ നേടിയിരുന്നു. അര്‍ജുന്‍ അശോകന്‍ ആയിരുന്നു ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററില്‍. വേറിട്ട ഗെറ്റപ്പിലാണ് സിനിമയില്‍ അര്‍ജുന്‍ അശോകന്‍ പ്രത്യക്ഷപ്പെടുന്നത്. മകന്‍ നായകനായെത്തുന്ന ചിത്രത്തില്‍ ഹരിശ്രീ അശോകനും അഭിനയിക്കുന്നുണ്ട്. ചന്ദ്ര മേനോന്‍, സുരേഷ്, പൗളി വില്‍സന്‍ എന്നിവരും ‍സിനിമയില്‍ അണിനിരക്കും.

വിഎസ് അഭിലാഷ് ആണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ലെനയും അഭിലാഷും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നടി ലെന ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് 'ഓളം'. പുനത്തില്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നൗഫല്‍ പുനത്തിലാണ് നിര്‍മാണം. അരുണ്‍ തോമസ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നീരജ് രവി, അഷ്‌കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഷംജിത്ത് മുഹമ്മദ് എഡിറ്റിങും നിര്‍വഹിച്ചു.

ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - മിറാഷ് ഖാന്‍, കലാ സംവിധനം - വേലു വാഴയൂര്‍, ലൈന്‍ പ്രൊഡ്യൂസര്‍ - വസീം ഹൈദര്‍, കോ പ്രൊഡ്യൂസര്‍ - സേതുരാമന്‍ കണ്‍കോള്‍, കോസ്റ്റ്യൂം ഡിസൈന്‍ - ജിഷാദ് ഷംസുദ്ദീന്‍, കുമാര്‍ എടപ്പാള്‍; മേക്കപ്പ് - ആര്‍ജി വയനാടന്‍, റഷീദ് അഹമ്മദ്; സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി.

നടന്‍ സൗബിന്‍ ഷാഹിറിന്‍റെ ആദ്യ സംവിധാന സംരംഭമായ 'പറവ'യിലൂടെയാണ് (2017) അര്‍ജുന്‍ അശോകന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാകുന്നത്. എന്നാല്‍ 2012ല്‍ റിലീസായ 'ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട്' എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ അശോകന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. 'പറവ'യ്‌ക്ക് ശേഷം 'ബി ടെക്ക്', 'ജൂണ്‍', 'ഉണ്ട', 'വരത്തന്‍', 'ആന്‍ ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി', 'സൂപ്പര്‍ ശരണ്യ' തുടങ്ങി നിരവധി ചിത്രങ്ങളില്‍ അര്‍ജുന്‍ വേഷമിട്ടു.

'ത്രിശങ്കു' Thrishanku ആണ് അര്‍ജുന്‍ അശോകന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. തിയേറ്റര്‍ റിലീസിന് ശേഷം 'ത്രിശങ്കു' ഒടിടിയിലും റിലീസിനെത്തിയിരുന്നു. മെയ്‌ 26ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ജൂണ്‍ 23 മുതല്‍ നെറ്റ്‌ഫ്ലിക്‌സില്‍ റിലീസിനെത്തിയിരുന്നു.

നവാഗതനായ അച്യുത് വിനായകന്‍ ആയിരുന്നു സംവിധാനം. അന്ന ബെന്‍ ആണ് സിനിമയില്‍ അര്‍ജുന്‍റെ നായികയായെത്തിയത്. മനോഹരമായൊരു പ്രണയവും സമാന്തരമായുള്ള ഒരു പ്രണയ തകര്‍ച്ചയുമാണ് 'ത്രിശങ്കു' പറഞ്ഞത്.

Also Read:Olam Movie | 'ഇത് കഴിച്ചാല്‍ ഓളം വരും..!'; ഉദ്വേഗവും നിഗൂഢതയും നിറച്ച് ട്രെയിലര്‍

ABOUT THE AUTHOR

...view details