അര്‍ജുന്‍ അശോകന്‍ Arjun Ashokan, അന്ന ബെന്‍ Anna Ben എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം 'ത്രിശങ്കു' Thrishanku ഇനി ഒടിടിയില്‍. നവാഗതനായ അച്യുത് വിനായകന്‍ സംവിധാനം ചെയ്‌ത ചിത്രം ജൂണ്‍ 23 മുതല്‍ നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീമിംഗ് Thrishanku on Netflix ആരംഭിക്കും. മെയ് 26ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒരു മാസത്തോടടുക്കുമ്പോഴാണ് ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തുന്നത്.
മനോഹരമായൊരു പ്രണയവും സമാന്തരമായുള്ള ഒരു പ്രണയ തകര്‍ച്ചയുമാണ് ചിത്രം പറയുന്നത്. വിവാഹം കഴിക്കാനായി ഒളിച്ചോടാന്‍ തീരുമാനിക്കുന്ന സേതുവിന്‍റെയും മേഘയുടെയും പ്രണയ കഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ അതേ ദിവസം തന്നെ സേതുവിന്‍റെ സഹോദരിയും ഒളിച്ചോടിയതിനാല്‍ ആ തീരുമാനത്തില്‍ നിന്നും പിന്‍മാറാന്‍ നിര്‍ബന്ധിതനാവുന്ന സേതുവും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രപശ്ചാത്തലം.
സേതു എന്ന കഥാപാത്രത്തെ അര്‍ജുന്‍ അശോകനും, മേഘ എന്ന കഥാപാത്രത്തെ അന്ന ബെന്നും അവതരിപ്പിക്കും. കോമഡി പശ്ചാത്തലത്തിലൊരുങ്ങിയ സിനിമയെ കുറിച്ച് നിര്‍മാതാക്കള്‍ മുമ്പൊരിക്കല്‍ പ്രതികരിച്ചിരുന്നു. ചിത്രം എല്ലാ പ്രായക്കാരെയും രസിപ്പിക്കുമെന്നാണ് നിര്‍മാതാവ് സഞ്ജയ് റൗത്രേ പറഞ്ഞത്. സിനിമയിലെ കഥയും കഥാപാത്രങ്ങളും സാധാരണ പ്രേക്ഷകര്‍ക്ക് പരിചിതതാരണെന്നാണ് നിര്‍മാതാക്കളില്‍ ഒരാളായ സരിത പാട്ടീല്‍ പ്രതികരിച്ചത്.
കൂടാതെ മലയാള സിനിമയുടെ വിഷയ വൈവിധ്യവും മനോഹാരിതയും കൊണ്ടുതന്നെ മറ്റേത് ഭാഷയില്‍ ഉള്ളവര്‍ക്കും ചിത്രം സ്വീകാര്യമാകുന്നു എന്ന് നിര്‍മാതാക്കളെന്ന നിലയില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും സരിത പാട്ടീല്‍ പ്രതികരിച്ചിരുന്നു. 'ജനപ്രിയ താര നിരയും കഥയും കൊണ്ട് തിശങ്കു എല്ലാ പ്രായക്കാരെയും രസിപ്പിക്കും. ചിത്രത്തിലെ ഒളിച്ചോട്ടത്തിന്‍റെ ത്രസിപ്പിക്കലുകളും കുടുംബ രംഗങ്ങളുടെ വൈകാരികതയും പ്രേക്ഷകരെ തിയേറ്ററുകളില്‍ പിടിച്ചിരുത്തും' - സഞ്‌ജയ് റൗത്രേ പറഞ്ഞു.