കേരളം

kerala

ETV Bharat / entertainment

'ഞങ്ങളുടെ അസ്‌തിത്വത്തിന്‍റെ വേര്‌ തമിഴാണ്'; തമിഴ്‌ ദേവതയുടെ ചിത്രവുമായി എആര്‍ റഹ്‌മാന്‍ - എആര്‍ റഹ്‌മാന്‍റെ ട്വീറ്റ്‌

AR Rahman viral tweet: സംഗീത ഇതിഹാസം എ.ആര്‍ റഹ്മാന്‍റെ ട്വീറ്റ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. 'ഞങ്ങളുടെ അസ്‌തിത്വത്തിന്‍റെ വേര്‌ തമിഴാണ്' -എന്നാണ്‌ എ.ആര്‍ റഹ്‌മാന്‍ ട്വീറ്റ്‌ ചെയ്‌തത്‌. തമിഴനങ്ക്‌ അഥവാ തമിഴ്‌ ദേവതയുടെ ചിത്രം പങ്കുവച്ച്‌ കൊണ്ടാണ് എ.ആര്‍ റഹ്മാന്‍ ട്വീറ്റ്‌ ചെയ്‌തത്.

'ഞങ്ങളുടെ അസ്‌തിത്വത്തിന്‍റെ വേര്‌ തമിഴാണ്'  AR Rahman viral tweet  Tamil is root of our existence  എആര്‍ റഹ്‌മാന്‍റെ ട്വീറ്റ്‌  തമിഴ്‌ ദേവതയുടെ ചിത്രവുമായി എആര്‍ റഹ്‌മാന്‍
'ഞങ്ങളുടെ അസ്‌തിത്വത്തിന്‍റെ വേര്‌ തമിഴാണ്'; തമിഴ്‌ ദേവതയുടെ ചിത്രവുമായി എആര്‍ റഹ്‌മാന്‍

By

Published : Apr 10, 2022, 11:00 AM IST

Updated : Apr 11, 2022, 1:42 PM IST

AR Rahman viral tweet: 'ഞങ്ങളുടെ അസ്‌തിത്വത്തിന്‍റെ വേര്‌ തമിഴാണ്'. ഈ വാചകമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്‌. സംഗീത ഇതിഹാസം എ.ആര്‍ റഹ്മാന്‍റെ ട്വീറ്റ്‌ ആണിത്‌. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ ഇംഗ്ലീഷിന് പകരം ഹിന്ദി എന്ന വിവാദ പ്രസ്‌താവനക്ക്‌ തൊട്ടുപിന്നാലെയായിരുന്നു റഹ്മാന്‍റെ ട്വീറ്റ്‌.

തമിഴനങ്ക്‌ അഥവ തമിഴ്‌ ദേവതയുടെ ചിത്രം പങ്കുവച്ച്‌ കൊണ്ടാണ് എ.ആര്‍ റഹ്മാന്‍ ട്വീറ്റ്‌ ചെയ്‌തത്. പരമ്പരാഗത തമിഴ്‌ ശൈലിയില്‍ വെളുത്ത സാരിയണിഞ്ഞ്‌, മുടി വിടര്‍ത്തിയിട്ട്‌, കുന്തവുമേന്തി നൃത്തം ചെയ്യുന്ന സ്‌ത്രീയാണ് ചിത്രത്തിലുള്ളത്‌. പോസ്‌റ്റിന് പിന്നാലെ റഹ്മാനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.

തമിഴ്‌ തായ്‌ വാഴ്‌ത്ത്‌ അഥവ തമിഴ്‌ ദേശീയ ഗാനത്തിലെ ഒരു വാക്കാണ് തമിഴ്‌ ദേവത എന്നര്‍ഥമുള്ള തമിഴനങ്ക്‌. 'ഞങ്ങളുടെ അസ്‌തിത്വത്തിന്‍റെ വേര്‌ തമിഴാണ്' എന്നത്‌ കവി ഭാരതിദാസന്‍റെ 'തമിഴിയക്കം' എന്ന പുസ്‌തകത്തിലെ വരികളാണ്. മനോന്മണ്യം സുന്ദരംപിള്ള എഴുതിയ തമിഴ്‌ തായ്‌ വാഴ്‌ത്തിന് എം.എസ്‌ വിശ്വനാഥനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്‌.

പാര്‍ലമെന്‍റിലെ ഔദ്യോഗിക ഭാഷ കമ്മിറ്റി യോഗത്തില്‍ സംസാരിക്കവെയാണ് വ്യത്യസ്‌ത സംസ്ഥാനക്കാര്‍ പരസ്‌പരം സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിലല്ല, ഹിന്ദിയില്‍ സംസാരിക്കണമെന്ന അമിത്‌ ഷായുടെ വിവാദ പരാമര്‍ശം. പ്രാദേശിക ഭാഷകള്‍ക്ക്‌ പകരമായല്ല, മറിച്ച്‌ ഇംഗ്ലീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നും അമിത്‌ ഷാ പറഞ്ഞിരുന്നു.

അതേസമയം തമിഴ്‌നാട്ടിലെ മുഖ്യ പ്രതിപക്ഷമായ എഐഡിഎംകെ വിഷയത്തില്‍ സ്വീകരിച്ച നിലപാട്‌ വ്യത്യസ്‌തമാണ്. ഹിന്ദി പഠിക്കണമെന്നുള്ളവര്‍ക്ക്‌ പഠിക്കാം. എന്നാല്‍ ഒരു ഭാഷയും അടിച്ചേല്‍പ്പിക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്നായിരുന്നു എഐഡിഎംകെയുടെ നിലപാട്‌.

Also Read: സണ്ണി വെയ്‌ന്‍ ഹണി റോസ്‌ ചിത്രത്തിന് പ്രദര്‍ശനാനുമതി

Last Updated : Apr 11, 2022, 1:42 PM IST

ABOUT THE AUTHOR

...view details