കേരളം

kerala

ETV Bharat / entertainment

അനുഷ്‌കയുടെ പ്രത്യേക ഭക്ഷണം, വിരാട് കോലിക്കൊപ്പം രാമനവമി ആഘോഷിച്ച് താരം - അനുഷ്‌ക ശര്‍മ

രാമനവമി ദിനത്തില്‍ പ്രത്യേക ഭക്ഷണമുണ്ടാക്കി അനുഷ്‌ക ശര്‍മ. ഇതിന്‍റെ വീഡിയോ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ച് താര ദമ്പതികള്‍.

Anushka Sharma  Anushka Sharma prepares lip smacking  Ram Navami bhog thali  രാമനവമി ആഘോഷിച്ച് അനുഷ്‌കയും കോലിയും  പ്രത്യേക ഭക്ഷണം പാകം ചെയ്‌ത് അനുഷ്‌ക  Anushka Sharma prepared Ram Navami bhog thali  Anushka dropped a video of Ram Navami bhog thali  Ram Navami is celebration of the birth of  Ram Navami is celebration of birth of Lord Rama  Anushka Sharma essaying the role of Jhulan Goswami  Anushka brother will be produce Chakda Xpress  Chakda Xpress marks the comeback of Anushka  Virat Kohli  അനുഷ്‌കയും കോലിയും  അനുഷ്‌ക ശര്‍മ
രാമനവമി ആഘോഷിച്ച് അനുഷ്‌കയും കോലിയും

By

Published : Mar 31, 2023, 11:36 AM IST

Anushka Sharma prepared Ram Navami bhog thali:രാമനവമി ആഘോഷിച്ച് രാജ്യത്തുടനീളമുള്ള ഭക്തര്‍. ഭക്തി സാഗരമായി ഈ രാമനവമി ദിനം. ശ്രീരാമനെ ആരാധിച്ചും പ്രാര്‍ത്ഥിച്ചും ഭക്തര്‍ വിവിധ ആചാര അനുഷ്‌ഠാനങ്ങള്‍ നിര്‍വഹിക്കുന്നു. രാമനവമി ദിനത്തില്‍ ശ്രീരാമന് സമര്‍പ്പിക്കാനായി ഭക്ത ജനങ്ങള്‍ ഒരു പ്രത്യേക പ്രസാദവും (വഴിപാട്) തയ്യാറാക്കും.

ആഘോഷങ്ങള്‍ക്കും അനുഷ്‌ഠാനങ്ങള്‍ക്കും ഭക്ഷണം ഒരു പ്രധാന ഘടകമാണ്. ഭക്ഷണമില്ലാതെ ഏത് ഉത്സവവും അപൂർണ്ണമാണ്. രാമനവമി ദിനത്തില്‍ ശ്രീരാമന് സമര്‍പ്പിക്കാനായി ഭക്ത ജനങ്ങള്‍ ഒരു പ്രത്യേക പ്രസാദം (വഴിപാട്) തയ്യാറാക്കും. നിരവധി താരങ്ങളും രാമനവമിയുടെ ഭാഗമായി.

Anushka dropped a video of Ram Navami bhog thali: ഇപ്പോഴിതാ ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും രാമനവമി ആഘോഷിച്ച വാർത്തയാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ഈ മഹത്തായ ദിനത്തില്‍ അനുഷ്‌ക ശർമ്മ ഹൽവയും പൂരിയും കറുത്ത കടലയും അടങ്ങിയ രാം നവമി ഭോഗ് താലി തയ്യാറാക്കി. ഇതിന്‍റെ വീഡിയോ താരം തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചിട്ടുണ്ട്.

ഭര്‍ത്താവ് വിരാട് കോലിയും രാം നവമി ഭോഗ് താലിയുടെ വീഡിയോ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. രാമനവമി ദിനത്തില്‍ സോഷ്യൽ മീഡിയയിലൂടെ നിരവധി താരങ്ങൾ തങ്ങളുടെ ആരാധകർക്ക് ആശംസകൾ നേർന്നിരുന്നു.

Also Read:ഇനി അനുഷ്‌ക കുറച്ച് നാള്‍ ഇന്ത്യന്‍ ജേഴ്‌സി അണിയും; പോസ്‌റ്റുമായി താരം

Ram Navami is celebration of birth of Lord Rama: ഭഗവാന്‍ ശ്രീരാമന്‍റെ ജന്മദിനമാണ് രാമനവമി. ഒമ്പത് ദിവസത്തെ ചൈത്ര-നവരാത്രി ആഘോഷങ്ങളുടെ സമാപന ദിനത്തിലാണ് രാമനവമി ആഘോഷിക്കുക. ഹിന്ദു മാസമായ ചൈത്ര മാസത്തിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്.

Anushka brother will be produce Chakda Xpress:അതേസമയം 'ഛക്‌ദേ എക്‌സ്‌പ്രസ്' ആണ് അനുഷ്‌ക ശര്‍മയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മുൻ ഇന്ത്യൻ പേസർ ജുലാൻ ഗോസ്വാമിയുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ഒരു സ്‌പോര്‍ട്‌സ്‌ ബയോപിക്കില്‍ ജുലാന്‍ ഗോസ്വാമിയുടെ കഥാപാത്രത്തെയാണ് അനുഷ്‌ക ശര്‍മ അവതരിപ്പിക്കുക. പ്രോസിത് റോയ് ആണ് സംവിധാനം. നെറ്റ്ഫ്ലിക്‌സിലൂടെ ഡയറക്‌ട് ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകരകക്ക് മുന്നിലെത്തുക.

Chakda Xpress marks the comeback of Anushka after Zero: 2018ൽ പുറത്തിറങ്ങിയ 'സീറോ' എന്ന ചിത്രത്തിന് ശേഷമുള്ള അനുഷ്‌ക ശര്‍മയുടെ തിരിച്ചുവരവ് കൂടിയാണ് 'ഛക്‌ദേ എക്‌സ്‌പ്രസ്'. ഷാരൂഖ് ഖാൻ, കത്രീന കൈഫ് എന്നിവർക്കൊപ്പമാണ് അനുഷ്‌ക 'സീറോ'യില്‍ വേഷമിട്ടത്. തന്‍റെ കരിയറില്‍ ഇതാദ്യമായാണ് അനുഷ്‌ക ഒരു ക്രിക്കറ്റ് താരത്തിന്‍റെ വേഷം അവതരിപ്പിക്കുന്നത്.

Anushka brother will be produce Chakda Xpress: അനുഷ്‌ക ഷര്‍മയുടെ സഹോദരന്‍ കര്‍ണേഷ് ശര്‍മയാണ് സിനിയുടെ നിര്‍മാണം. കര്‍ണേശിന്‍റെ ഹോം പ്രൊഡക്ഷന്‍ കമ്പനി ക്ലീന്‍ സ്ലേറ്റ് ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Also Read:'എന്‍റെ പ്രചോദനം, അവള്‍ കടന്നു പോയതിന്‍റെ 5 ശതമാനം പോലും ഞാന്‍ അനുഭവിച്ചിട്ടില്ല'; അനുഷ്‌കയുടെ ത്യാഗങ്ങളെ കുറിച്ച് കോലി

For All Latest Updates

ABOUT THE AUTHOR

...view details