കേരളം

kerala

ETV Bharat / entertainment

റൊമാന്‍റിക് ആയി പെപ്പെ; ഓ മേരി ലൈലയിലെ കരളോ വെറുതെ ശ്രദ്ധേയം - Oh Meri Laila cast and crew

Oh Meri Laila first song: ഓ മേരി ലൈലയിലെ ആദ്യ ഗാനം പുറത്തിറങ്ങി. കരളോ വെറുതെ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ആന്‍റണി വര്‍ഗീസ് റൊമാന്‍റിക്കായി എത്തുന്ന ചിത്രം കൂടിയാണ് ഓ മേരി ലൈല.

Oh Meri Laila video song  Oh Meri Laila  Karalo Veruthe  Oh Meri Laila first song  Oh Meri Laila song  ഓ മേരി ലൈലയിലെ ആദ്യ ഗാനം  ഓ മേരി ലൈല  ആന്‍റണി വര്‍ഗീസ്  Oh Meri Laila teaser  Oh Meri Laila cast and crew  റൊമാന്‍റിക് ആയി പെപ്പെ
റൊമാന്‍റിക് ആയി പെപ്പെ; ഓ മേരി ലൈലയിലെ കരളോ വെറുതെ ശ്രദ്ധേയം

By

Published : Oct 22, 2022, 4:04 PM IST

Updated : Oct 22, 2022, 5:33 PM IST

Oh Meri Laila song: ആന്‍റണി വർഗീസ് കേന്ദ്ര കഥാപാത്രമായെത്തുന്ന 'ഓ മേരി ലൈല' എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ്‌ ചെയ്‌തു. സിനിമയിലെ "കരളോ വെറുതെ" എന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. ശബരീഷ് വർമ്മയുടെ വരികൾക്ക് അങ്കിത് മേനോനാണ് സംഗീതം. സിദ് ശ്രീറാം ആണ് ഗാനാലാപനം. ഗാനം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

Oh Meri Laila teaser: കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ഒരു ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇടിപടമെല്ലാം വിട്ട് ആന്‍റണി വർഗീസ് പെപ്പെ അൽപം റൊമാന്‍റിക്കായി എത്തുന്ന ചിത്രം കൂടിയാണ് 'ഓ മേരി ലൈല'. ഒരു കോളേജ് പയ്യനായാണ് ആന്‍റണി വർഗീസ് ചിത്രത്തിൽ എത്തുന്നത്. സിനിമയില്‍ ലൈലാസുരൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

Oh Meri Laila cast and crew: ആന്‍റണിയുടെ സഹപാഠിയായ അഭിഷേക് കെ.എസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ആന്‍റണിയെ കൂടാതെ സോന ഒലിക്കൽ, നന്ദന രാജൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്‌ണ, ശിവകാമി, ബ്രിട്ടോ ഡേവിസ്, ശ്രീജ നായർ എന്നിവരും ചിത്രത്തിലുണ്ട്.

നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. ബബ്ലു അജുവാണ് ഛായാഗ്രഹണം. കിരൺ ദാസ് എഡിറ്റിംഗും നിര്‍വഹിക്കും. അങ്കിത്ത് മേനോൻ ആണ് സംഗീതം. ഗോപി സുന്ദര്‍ ആണ് സിനിമയ്‌ക്ക് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഡോ.പോൾസ് എന്‍റര്‍ടെയ്ൻമെന്‍റിന്‍റെ ബാറനിൽ ഡോ. പോൾ വർഗീസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസ് ആണ് സിനിമ തിയേറ്ററുകളിൽ എത്തിക്കുക.

Last Updated : Oct 22, 2022, 5:33 PM IST

ABOUT THE AUTHOR

...view details