കേരളം

kerala

ETV Bharat / entertainment

Anson Paul Thal Movie Title Poster ആന്‍സണ്‍ പോള്‍ നായകനായി റൊമാന്‍റിക് ത്രില്ലർ ചിത്രം 'താൾ'; ടൈറ്റിൽ പോസ്റ്റർ പുറത്ത് - title poster was released through social media

Anson Paul Thal movie Poster : ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ റസൂൽ പൂക്കുട്ടി, എം.ജയചന്ദ്രൻ, കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്‌തു

Title Poster Is Out  Movie Title Poster Is Out  ടൈറ്റിൽ പോസ്റ്റർ റിലീസായി  താൾ  thaal movie  റൊമാന്‍റിക് ത്രില്ലർ ചിത്രം താൾ  Romantic thriller movie  new movie title poster  ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്‌തു  title poster was released through social media  Title Poster Release
Thal Movie Title Poster Is Out

By ETV Bharat Kerala Team

Published : Oct 10, 2023, 1:27 PM IST

എറണാകുളം: യഥാർഥ സംഭവങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട്‌ ക്യാമ്പസ് റൊമാന്‍റിക് ത്രില്ലർ ചിത്രം 'താൾ' (Title Poster Is Out) വരുന്നു. ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ റസൂൽ പൂക്കുട്ടി, എം.ജയചന്ദ്രൻ, കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്‌തു. പുതുമുഖ സംവിധായകനായ രാജാസാഗർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധ്യമ പ്രവർത്തകനായ ഡോ.ജി.കിഷോർ കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നു.

ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ, രൺജി പണിക്കർ, രോഹിണി, ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ, മറീന മൈക്കിൾ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്‍റെ (Great American Films) ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്‍റെ നിർമാണം.

ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ഇവരാണ്; ഛായാഗ്രഹണം: സിനു സിദ്ധാർത്ഥ്, സംഗീതം: ബിജിബാൽ, വരികൾ : ബി കെ ഹരിനാരായണൻ, രാധാകൃഷ്‌ണൻ കുന്നുംപുറം, പ്രൊഡക്ഷൻ കൺട്രോളർ: കിച്ചു ഹൃദയ്‌ മല്യ, കല: രഞ്ജിത്ത് കോതേരി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, ഡിസൈൻ: മാമി ജോ, പി ആർ ഒ: പ്രതീഷ് ശേഖർ.

മായാവനം: മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. സിനിമയുടെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന് 'മായാവനം' എന്നാണ് പേരിട്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് 'മായാവന'ത്തിന്‍റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തുവിട്ടത്. വളരെ നിഗൂഢതകള്‍ ഉണര്‍ത്തുന്നതാണ് 'മായാവന'ത്തിന്‍റെ ടൈറ്റില്‍ പോസ്‌റ്റര്‍.

ഒരു മെഡിക്കൽ കോളജിലെ നാല് വിദ്യാർഥികളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ആക്ഷൻ സർവൈവൽ ജോണറിലാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോക്‌ടര്‍ ജ​ഗത് ലാൽ ചന്ദ്രശേഖറാണ് സിനിമയുടെ സംവിധാനം. പുതുമുഖം ആദിത്യ സായ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

ജാഫർ ഇടുക്കി, അലൻസിയർ എന്നിവരും സുപ്രധാന വേഷത്തിലെത്തും. 'അപ്പൻ' എന്ന സിനിമയ്‌ക്ക് ശേഷം 'മായാവന'ത്തിലൂടെ അലൻസിയര്‍ വീണ്ടും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്. ഇവരെ കൂടാതെ സെന്തിൽ കൃഷ്‌ണ, സുധി കോപ്പ, അരുൺ ചെറുകാവിൽ, റിയാസ് നെടുമങ്ങാട്, ​ശ്രീകാന്ത് മുരളി, ഗൗതം ശശി, ശ്യാംഭവി സുരേഷ്, ആമിന നിജാം എന്നിവരും ചിത്രത്തില്‍ അണിനിരക്കും.

സായ് സൂര്യ ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം. സായ് സൂര്യ ഫിലിംസ് നിർമിക്കുന്ന ആദ്യ ചിത്രം കൂടിയാണ് മായാവനം. വാഗമൺ, ഷൊർണൂർ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം. സംവിധായകന്‍ ഡോക്‌ടര്‍ ജഗത് ലാൽ ചന്ദ്രശേഖര്‍ തന്നെയാണ് സിനിമയുടെ രചനയും സം​ഗീതവും ഒരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദ് ആണ് ചിത്രത്തിന് വേണ്ടി ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ജോമോൻ തോമസ് ഛായാ​ഗ്രഹണവും സംജിത്ത് മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

ALSO READ:'വേറിട്ട പബ്ലിസിറ്റിയാണ് ഉദ്ദേശിച്ചത്, ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ്'; ടര്‍ക്കിഷ് തര്‍ക്കം പോസ്‌റ്റര്‍

ABOUT THE AUTHOR

...view details