കേരളം

kerala

ETV Bharat / entertainment

'താൾ' ഡിസംബർ 8ന് പ്രേക്ഷകരിലേക്ക്; മലയാളത്തിൽ വീണ്ടുമൊരു ക്യാമ്പസ് ചിത്രം - ആൻസൺ പോൾ നായകനാകുന്ന താൾ

Anson Paul starrer Thaal Coming Soon: ക്യാമ്പസ് പശ്ചാത്തലത്തിൽ ത്രില്ലർ ജോണറിൽ അണിയിച്ചൊരുക്കിയ താൾ നവാഗതനായ രാജാസാഗർ ആണ് സംവിധാനം ചെയ്യുന്നത്.

Anson Paul thaal movie hits theaters on December 8  Anson Paul starrer thaal movie release  Anson Paul starrer thaal  Anson Paul new movie  thaal movie release  താൾ ഡിസംബർ 8 ന് പ്രേക്ഷകരിലേക്ക്  താൾ ഡിസംബർ 8 ന്  മലയാളത്തിൽ വീണ്ടുമൊരു ക്യാമ്പസ് ചിത്രം  ക്യാമ്പസ് സിനിമ താൾ  താൾ റിലീസ്  Anson Paul starrer Thaal Coming Soon  ആൻസൺ പോൾ നായകനാകുന്ന താൾ  ആൻസൺ പോൾ നായകനായി താൾ
Anson Paul starrer thaal movie release

By ETV Bharat Kerala Team

Published : Nov 27, 2023, 6:17 PM IST

ലയാളത്തിൽ പുതുമയുള്ള ഒരു ക്യാമ്പസ് ചിത്രം വീണ്ടും. ആൻസൺ പോൾ നായകനാകുന്ന
'താൾ' ഡിസംബർ 8ന് തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. അൻസൺ പോളിനൊപ്പം രാഹുൽ മാധവ്, ആരാധ്യ ആൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നത് (anson paul thaal movie hits theaters on december 8).

ക്യാമ്പസ് പശ്ചാത്തലത്തിൽ ത്രില്ലർ ജോണറിലാണ് 'താൾ' അണിയിച്ചൊരുക്കിയിരിക്കുന്നത്. നവാഗതനായ രാജാസാഗർ സംവിധാനം ചെയ്യുന്ന 'താൾ' ക്യാമ്പസ് ജീവിതത്തിന്‍റെ കഴിഞ്ഞ കാല ഓർമകളിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്ന സിനിമയാകും എന്നാണ് വിലയിരുത്തൽ. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്‍റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

READ MORE:ആൻസൺ പോൾ, ആരാധ്യ ആന്‍ ഒന്നിക്കുന്ന 'താൾ' ; കളറായി പ്രീ ലോഞ്ച് - ഓഡിയോ റിലീസ്

രഞ്ജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺ കുമാർ, മറീന മൈക്കിൾ എന്നിവരാണ് 'താളി'ൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ക്യാമ്പസ് കഥയാണ് ചിത്രം പറയുന്നത്. യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കിയാണ് 'താൾ' ഒരുക്കിയിരിക്കുന്നത് എന്ന് നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്നും വ്യക്തമായിരുന്നു.

നേരത്തെ പുറത്തുവന്ന ചിത്രത്തിലെ രണ്ടു ഗാനങ്ങളും യൂട്യൂബിൽ ട്രൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. ബിജിബാൽ ആണ് 'താളി'ന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. താളിന്‍റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് മനോരമ മ്യൂസിക് ആണ്.

ചിത്രത്തിലെ 'പുലരിയിൽ ഇളവെയിൽ' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ ഏറ്റവും ഒടുവിലായി പുറത്തുവിട്ടത്. പുറത്തുവിട്ടത് (Thaal movie Pulariyil Ilaveyil Lyrical Video). ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് ഡോ. ജി. കിഷോര്‍ ആണ്.

സിനു സിദ്ധാര്‍ത്ഥ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ബി കെ ഹരിനാരായണന്‍, രാധാകൃഷ്‌ണന്‍ കുന്നുംപുറം എന്നിവരാണ് ഗാനരചന. സൗണ്ട് ഡിസൈന്‍ - കരുണ്‍ പ്രസാദ്, വിസ്‌താ ഗ്രാഫിക്‌സ്, വസ്‌ത്രാലങ്കാരം - അരുണ്‍ മനോഹര്‍, കല - രഞ്ജിത്ത് കോതേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - കിച്ചു ഹൃദയ് മല്ല്യ, പ്രൊജക്റ്റ് അഡ്വൈസർ - റെജിൻ രവീന്ദ്രൻ, ഡിസൈന്‍ - മാമി ജോ, ഡിജിറ്റൽ ക്രൂ - ഗോകുൽ, വിഷ്‌ണു, പി ആർ ഒ - പ്രതീഷ് ശേഖർ എന്നിവരാണ് താൾ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ (Thaal movie cast).

READ MORE:Anson Paul Starrer Thaal First Look : ക്യാമ്പസ് റൊമാന്‍റിക് ത്രില്ലറുമായി ആൻസൺ പോൾ; 'താൾ' ഫസ്റ്റ് ലുക്ക് പുറത്ത്

ABOUT THE AUTHOR

...view details