അമിത് ചക്കാലക്കൽ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അസ്‌ത്രാ'. സിനിമയുടെ ട്രെയിലര്‍ ജൂണ്‍ 23ന് ആറ് മണിക്ക് താരങ്ങളുടെ ഫേസ്‌ബുക്ക് പേജുകളിലൂടെ പുറത്തിറങ്ങും. പോറസ് സിനിമാസിന്‍റെ ബാനറിൽ പ്രേംകല്ലാട്ട് അവതരിപ്പിക്കുന്ന 'അസ്ത്രാ'യുടെ നിര്‍മാണം പ്രേം കല്ലാട്ട്, പ്രീനന്ദ് കല്ലാട്ട് എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തും.
അസ്‌ത്രാ ട്രെയിലര്‍ ജൂണ്‍ 23ന് ആസാദ് അലവില്‍ ആണ് സിനിമയുടെ സംവിധാനം. അമിത് ചക്കാലക്കൽ പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ പുതുമുഖ താരം സുഹാസിനി കുമരൻ ആണ് നായികയായെത്തുന്നത്. കലാഭവൻ ഷാജോൺ, സന്തോഷ് കീഴാറ്റൂർ, ശ്രീകാന്ത് മുരളി, സുധീർ കരമന, അബുസലിം, ജയകൃഷ്‌ണൻ, രേണു സൗന്ദർ, മേഘനാഥൻ, ചെമ്പിൽ അശോകൻ, പുതുമുഖ താരം ജിജു രാജ്, നീനാക്കുറുപ്പ്, ബിഗ്‌ബോസ് താരം സന്ധ്യാ മനോജ്, പരസ്‌പരം പ്രദീപ്, സനൽ കല്ലാട്ട് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
ബി കെ ഹരിനാരായണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് മോഹൻ സിത്താരയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. റോണി റാഫേൽ ആണ് സിനിമയ്‌ക്ക് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. വയനാടിന്‍റെ പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ ദൃശ്യവത്‌ക്കരിക്കുന്ന ഈ ക്രൈം ത്രില്ലർ ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതരായ വിനു.കെ.മോഹൻ, ജിജുരാജ് എന്നിവർ ചേര്‍ന്നാണ്.
മണി പെരുമാൾ ഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ചമയം - രഞ്ജിത്ത് അമ്പാടി, വസ്ത്രലങ്കാരം - അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ - രാജൻ ഫിലിപ്പ്, കലാ സംവിധാനം - ശ്യാംജിത്ത് രവി, സംഘട്ടനം - മാഫിയ ശശി, പിആർഒ - എ.എസ് ദിനേശ്.
സൂപ്പർതാരങ്ങളില്ലാതെ ഒരു പിടി ചിത്രങ്ങൾ മലയാളത്തില്‍: 'അസ്‌ത്ര' കൂടാതെ സൂപ്പര്‍താരപരിവേഷമില്ലാത്ത നിരവധി സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. 'ഷീല', '18+', 'മൊയ്‌ഡര്‍', 'എറുമ്പ്', 'വാലാട്ടി' തുടങ്ങിയവയാണ് അവയില്‍ ചിലത്.
ഒരു പ്രത്യേക സാഹചര്യത്തില്‍ തന്നെ അലട്ടുന്ന ഒരു വലിയ പ്രശ്‌നത്തിന് ഉത്തരം തേടി ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന ഷീല എന്ന യുവതിക്ക് നേരിടേണ്ടി വരുന്ന സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളാണ് ഷീലയില്‍ ദൃശൃവത്‌കരിക്കുന്നത്. കന്നട താരം രാഗിണി ദ്വിവേദിയെ കേന്ദ്ര കഥാപാത്രമാക്കി ബാലു നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഷീല'.
ഒരേസമയം മലയാളത്തിലും കന്നടയിലുമായി ഒരുക്കുന്ന സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ദേഹമാസകലം ചോര ഒലിപ്പിച്ച രാഗിണിയുടെ കഥാപാത്രമായിരുന്നു ഫസ്‌റ്റ് ലുക്കില്‍. ഒരു സര്‍വൈവല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ റിയാസ് ഖാൻ, മഹേഷ്, സുനിൽ സുഖദ, പ്രദോഷ് മോഹന്‍, അവിനാഷ് (കന്നട നടന്‍), മുഹമ്മദ് എരവട്ടൂർ, ശോഭരാജ് (കന്നട നടന്‍) ശ്രീപതി, ചിത്ര ഷേണായി, സ്നേഹ മാത്യു, ജാനകി ദേവി, ലയ സിംപ്‌സണ്‍, ബബിത ബഷീർ തുടങ്ങിയവരും അണിനിരക്കും.
യുവതാരം നസ്‌ലന്‍ ആദ്യമായി നായകനാവുന്ന റൊമാന്‍റിക് കോമഡി ഡ്രാമയാണ് '18+'. 'ജോ ആന്‍റ് ജോ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യുവമനസുകളുടെ പ്രസരിപ്പാർന്ന ജീവിതത്തിന്‍റെ പശ്ചാത്തലത്തിലാണ് '18+' കഥ പറയുന്നത്.
Also Read:സര്‍വൈവല്‍ ത്രില്ലര്‍ 'ഷീല' ; ചോരയില്‍ കുളിച്ച് രാഗിണി ദ്വിവേദി