മുംബൈ :ബോളിവുഡ് താരംആമിർ ഖാന്‍റെ 'ലാൽ സിംഗ് ഛദ്ദ'യുടെ റിലീസിന് മുൻപ് തന്നെ "#BoycottLaalSinghChaddha" എന്ന് ട്വിറ്ററിൽ പ്രചരണം കടുക്കുകയാണ്. ചില ട്വിറ്റർ ഉപയോക്താക്കള്‍ ആമിറിന്‍റെ 'ഇന്ത്യയിൽ വർധിച്ചുവരുന്ന അസഹിഷ്‌ണുത' എന്ന പ്രസ്‌താവന പ്രചരിപ്പിക്കുന്നത് തുടരുന്നു. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ആമിര്‍ ഖാന്‍.
'അത് അസത്യം, പ്രചരണം സങ്കടകരം'; ലാല്‍ സിംഗ് ഛദ്ദക്കെതിരായ ബഹിഷ്‌കരണാഹ്വാനത്തിനെതിരെ ആമിര്‍ ഖാന്‍ - എന്‍റെ സിനിമ ബഹിഷ്‌കരിക്കരുതെന്ന് അമീർ ഖാന്‍
ലാൽ സിംഗ് ഛദ്ദ ബഹിഷ്‌കരിക്കണമെന്ന പ്രചരണത്തോട് പ്രതികരിച്ച് നടന്‍ ആമിർ ഖാന്‍
'ആമിര്‍ ഖാനെയും ലാൽ സിംഗ് ഛദ്ദയെയും ബഹിഷ്‌കരിക്കണമെന്ന് പറയുന്നവർ ഞാന്‍ ഇന്ത്യയെ ഇഷ്‌ടപ്പെടാത്ത ഒരാളാണ് എന്ന് വിശ്വസിക്കുന്നത് സങ്കടകരമാണ്, അത് അസത്യമാണ്' - ആമിര്‍ പറഞ്ഞു.
തന്‍റെ സിനിമ എല്ലാവരും കാണണമെന്നും ബഹിഷ്‌കരിക്കരുതെന്നും മുംബൈയില്‍ അദ്ദേഹം മാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചു. അദ്വൈത് ചന്ദ സംവിധാനം ചെയ്‌ത 'ലാൽ സിംഗ് ഛദ്ദ' 1994 ൽ അക്കാഡമി അവാർഡ് നേടിയ 'ഫോറസ്‌റ്റ് ഗംപ്' ന്‍റെ ഔദ്യോഗിക പതിപ്പാണ്. ചിത്രം ഓഗസ്‌റ്റ് 11 ന് റിലീസ് ചെയ്യാനാണ് തീരുമാനം. കരീന കപൂർ, മോന സിംഗ് എന്നിവരും ചിത്രത്തിന്‍റെ ഭാഗമാണ്.