Johnny Depp and Amber Heard : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോളിവുഡ് നടന്‍ ജോണി ഡെപ്പും മുന്‍ ഭാര്യ ആംബര്‍ ഹേഡും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ആംബറിനെതിരായ മാന നഷ്‌ട കേസും അതില്‍ ഡെപ്പിന് അനുകൂലമായി വിധി വന്നതുമെല്ലാം ലോക ശ്രദ്ധ നേടിയിരുന്നു. മുന്‍ ഭര്‍ത്താവ് ജോണി ഡെപ്പ് തന്നെ നിരന്തരം ദുരുപയോഗം ചെയ്‌തെന്ന് അവകാശപ്പെടുന്ന രേഖകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ആംബര്‍.
തന്‍റെ തെറാപ്പിസ്‌റ്റിന്‍റെ കുറിപ്പുകളുടെ ഫയലാണ് ആംബര്‍ പങ്കുവച്ചിരിക്കുന്നത്. 2011 മുതല്‍ എന്താണ് നടന്നതെന്തെന്ന് തെറാപ്പിസ്റ്റിന്‍റെ കുറിപ്പുകളിലുണ്ടെന്നാണ് ആംബര്‍ പറയുന്നത്. ആംബര്‍ നിരന്തരം ഡെപ്പിനാല്‍ ശാരീരികമായും മാനസികമായും ഉപദ്രവിക്കപ്പെട്ടെന്ന് തെറാപ്പിസ്റ്റ് കുറിച്ചതായാണ് ഈ രേഖകളിലുള്ളത്. ഇത് ഡെപ്പിനെതിരായ തന്‍റെ ആരോപണങ്ങളെ സ്ഥിരീകരിക്കുന്നുവെന്ന് ആംബര്‍ അവകാശപ്പെടുന്നു.