കേരളം

kerala

ETV Bharat / entertainment

ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് പ്രതിസന്ധികൾ നേരിട്ട് 'ദി ഇമ്മോർട്ടൽ അശ്വത്ഥാമാവ്': അല്ലു അർജുൻ നായകനായേക്കുമെന്ന് അഭ്യൂഹങ്ങള്‍ - allu arjun upcoming movie

ടൈറ്റിൽ റോളിലെത്താൻ അല്ലു അർജുനെ സമീപിച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ എന്നാണ് ഏറ്റവും പുതിയ വിവരം

Allu Arjun tapped for The Immortal Ashwatthama  ദി ഇമ്മോർട്ടൽ അശ്വത്ഥാമാവ്  ദേശീയ അവാർഡ് ജേതാവായ സംവിധായകൻ ആദിത്യ ധർ  അല്ലു അർജുൻ  ടോളിവുഡ്
അല്ലു അർജുൻ

By

Published : May 12, 2023, 2:55 PM IST

ഹൈദരാബാദ്:ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് പ്രതിസന്ധികൾ നേരിട്ട് ദേശീയ അവാർഡ് ജേതാവായ സംവിധായകൻ ആദിത്യ ധറിന്‍റെ സിനിമ 'ദി ഇമ്മോർട്ടൽ അശ്വത്ഥാമാവ്'. വിക്കി കൗശലിനെ നായകനാക്കി 2019 ലാണ് ചിത്രം പ്രഖ്യാപിച്ചത്. എന്നാൽ കൊവിഡ് വ്യാപിച്ചതോടെ ചിത്രം മുടങ്ങുകയായിരുന്നു.

കൊവിഡിന് ശേഷം ചിത്രത്തിൽ വിക്കി കൗശാലിന് പകരം രൺവീർ സിംഗ് ഉണ്ടാകുമെന്ന് പ്രഖ്യാപനം വന്നിരുന്നു. എന്നാൽ ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ടൈറ്റിൽ റോളിലെത്താൻ അല്ലു അർജുനെ സമീപിച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. മഹാഭാരതത്തിലെ പുരാണ കഥാപാത്രമായ അശ്വത്ഥാമാവിനെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിനായി ജിയോ സ്റ്റുഡിയോയും ആദിത്യയും അല്ലു അർജുനുമായി ചർച്ചകൾ നടത്തിവരികയാണെന്നാണ് വെബ്‌ലോയിഡ് റിപ്പോർട്ട്.

അല്ലു അർജുൻ പക്ഷേ മുൻപ് ഏറ്റെടുത്ത ചിത്രങ്ങളുള്ളതിനാൽ പുതിയ ചിത്രം ഏറ്റെടുക്കുമോ എന്ന കാര്യം അനിശ്ചിതത്വത്തിലാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്‌പ: ദി റൂൾ' എന്ന ചിത്രത്തിന്‍റെ തിരക്കിലാണ് താരം ഇപ്പോൾ. ത്രിവിക്രം ശ്രീനിവാസിനൊപ്പം ഒരു സിനിമയും അർജുൻ റെഡ്ഡി സംവിധായകൻ സന്ദീപ് റെഡ്‌ഡി വംഗയ്‌ക്കൊപ്പം ഒരു പാൻ-ഇന്ത്യൻ ചിത്രവും അല്ലു അർജുന്‍റേതായി വരാനിരിക്കുന്ന പ്രോജക്‌ടുകളാണ്. ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നാണ് വിവരങ്ങൾ.

നേരത്തെ റിപ്പോർട്ട് ചെയ്‌തതുപോലെ, നിർമാതാവ് റോണി സ്‌ക്രൂവാലയുടെ ബാനർ ആർഎസ്‌വിപിയിലാണ് ചിത്രം പ്രഖ്യാപിച്ചത്. റോണി പ്രൊജക്റ്റിൽ നിന്ന് പിന്മാറിയതിന് ശേഷം, ജിയോ സ്‌റ്റുഡിയോസ് ചിത്രം ബാങ്ക്റോൾ ചെയ്യാൻ സന്നദ്ധമായി രംഗത്തെത്തുകയായിരുന്നു.

ABOUT THE AUTHOR

...view details