ഹൈദരാബാദ് : രശ്‌മിക മന്ദാന, കത്രീന കൈഫ്, കാജോള്‍ എന്നിവര്‍ക്ക് പിന്നാലെ ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ ഡീപ് ഫേക് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. മറ്റൊരു സ്‌ത്രീയുടെ വീഡിയോയില്‍ ആലിയയുടെ മുഖം മോര്‍ഫ് ചെയ്‌ത് ചേര്‍ത്തുളള വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. അതേസമയം ഡീപ് ഫേക്ക് വീഡിയോ വ്യാപകമായി പ്രചരിക്കുന്നതില്‍ ആലിയ ഭട്ടിന്‍റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല (Alia Bhatt Deepfake Morphed Video Goes Viral After Rashmika Katrina Kaif Kajol).
ഡീപ്‌ഫേക്ക് ടെക്‌നോളജിയുടെ ഒടുവിലത്തെ ഇരയായി മാറിയിരിക്കുകയാണ് ബോളിവുഡ് താരം. നടിയുടെ മുഖം മറ്റൊരു സ്‌ത്രീയുടെ മുഖത്തേക്ക് ഡിജിറ്റലായി മോര്‍ഫ് ചെയ്‌ത് വച്ചിരിക്കുകയാണ്. ക്യാമറയ്‌ക്ക് മുന്നില്‍ യഥാര്‍ഥ സ്‌ത്രീ പലതരം അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുന്നതായി വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. വൈറല്‍ വീഡിയോയില്‍ ഫ്ളോറല്‍-ബ്ലൂ ക്ലാഡ് വസ്‌ത്രം ധരിച്ചുളള മോര്‍ഫ് ചെയ്‌ത ആലിയയെയാണ് കാണിക്കുന്നത്. വീഡിയോയില്‍ ഇവര്‍ അനുചിതമായ ആംഗ്യങ്ങള്‍ കാണിക്കുന്നു.
അതേസമയം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ ദുരുപയോഗത്തെ കുറിച്ചും അത്തരം ഉളളടക്കത്തെ കുറിച്ചും ആശങ്കയുണ്ടാക്കുന്ന വീഡിയോയിലെ സ്‌ത്രീ നടിയല്ലെന്ന് വിദഗ്‌ധരായ നെറ്റിസണ്‍സുമാര്‍ സോഷ്യല്‍ മീഡിയയില്‍ കമന്‍റ് ചെയ്‌തിട്ടുണ്ട്.
നടി രശ്‌മിക മന്ദാനയുടേതായി പ്രചരിച്ച വീഡിയോയ്‌ക്ക് പിന്നാലെയാണ് അടുത്തിടെ ഡീപ്‌ഫേക്ക് വീഡിയോകള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. രശ്‌മിക ലിഫ്‌റ്റില്‍ കയറുന്ന തരത്തിലുളള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതിന് പിന്നാലെ ഇതിനെതിരെ സിനിമ താരങ്ങളും നെറ്റിസണ്‍സും ഉള്‍പ്പെടെ രംഗത്തെത്തുകയായിരുന്നു. സംഭവത്തില്‍ നടന്‍ അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുളളവര്‍ ഇത് ചെയ്‌തവര്‍ക്കെതിരെ ശക്‌തമായ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.