കേരളം

kerala

ETV Bharat / entertainment

റോക്കി ഔർ റാണി കി പ്രേം കഹാനിയുടെ ചിത്രീകരണം പൂർത്തീകരിച്ച് ആലിയ ഭട്ട് - Alia Bhatt wraps Karan Johars Rocky Aur Rani Ki Prem Kahani

കരൺ ജോഹർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തീകരിച്ച് നായിക ആലിയ ഭട്ട്.

ആലിയ ഭട്ട്  Alia Bhatt  Rocky Aur Rani Ki Prem Kahani  റോക്കി ഔർ റാണി കി പ്രേം കഹാനി  കരൺ ജോഹർ  karan johar  alia bhutt new film  രൺവീർ സിങ്  Ranveer Singh  film news  bollywood film
റോക്കി ഔർ റാണി കി പ്രേം കഹാനിയുടെ ചിത്രീകരണം പൂർത്തീകരിച്ച് ആലിയ ഭട്ട്

By

Published : Jul 26, 2022, 5:37 PM IST

മുംബൈ: 'റോക്കി ഔർ റാണി കി പ്രേം കഹാനി' സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ച് ആലിയ ഭട്ട്. കരൺ ജോഹറാണ് സിനിമ സംവിധാനം ചെയ്യുന്നത്. രണ്‍വീര്‍ സിങും ആലിയയും വീണ്ടും ഒന്നിക്കുന്ന സിനിമയ്‌ക്കായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ആലിയയുടെ ഷൂട്ടിന്‍റെ അവസാന ദിവസം എടുത്ത വീഡിയോ നടി തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. 'അടുത്ത വർഷം വരെ ഈ ടീമിനെ വളരെയധികം മിസ് ചെയ്യും, പക്ഷെ തങ്ങളുടെ മികച്ചൊരു ഗാനം വരാനിരിക്കുന്നു, എല്ലാവരോടും സ്‌നേഹം മാത്രം', നടി ഇൻസ്റ്റയിൽ കുറിച്ചു.

തന്‍റെ ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്യാനിരിക്കുകയാണ് ആലിയ. അടുത്തിടെയാണ് ഗര്‍ഭിണിയായ സന്തോഷം ആലിയ പങ്കുവച്ചത്. ആശുപത്രിയില്‍ നിന്നുളള സ്‌കാനിങ് ചിത്രം പങ്കുവച്ചാണ് ആലിയയും രണ്‍ബീറും വിവരം പുറത്തുവിട്ടത്.

ALSO READ:ഡാർലിംഗ്സ് ട്രെയിലർ ലോഞ്ച്: 1.4 ലക്ഷത്തിന്‍റെ മഞ്ഞക്കുപ്പായത്തില്‍ തിളങ്ങി ആലിയ ഭട്ട്

2016 ലെ 'ഏ ദിൽ ഹെ മുഷ്‌കിൽ' എന്ന ചിത്രത്തിന് ശേഷം കരണ്‍ ജോഹറിന്‍റെ സംവിധാനത്തിലേക്കുള്ള തിരിച്ചുവരവുകൂടിയാണ് 'റോക്കി ഔർ റാണി കി പ്രേം കഹാനി'. ആലിയയ്‌ക്കും രണ്‍വീറിനും ഒപ്പം മുതിർന്ന അഭിനേതാക്കളായ ധർമ്മേന്ദ്ര, ജയ ബച്ചൻ, ഷബാന ആസ്‌മി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇഷിത മൊയ്‌ത്ര, ശശാങ്ക് ഖൈതാൻ, സുമിത് റോയ് എന്നിവർ ചേർന്നാണ് സിനിമയുടെ രചന. ധർമ്മ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം 2023 ഫെബ്രുവരി 10 ന് റിലീസ് ചെയ്യും.

ABOUT THE AUTHOR

...view details