Soorarai Pottru Hindi remake: നടിപ്പിന്‍ നായകന്‍ സൂര്യയുടെ ബ്ലോക്‌ബസ്‌റ്റര്‍ ചിത്രം 'സൂരറൈ പോട്രി'ന്‍റെ ഹിന്ദി റീമേക്ക് ചിത്രീകരണം ആരംഭിച്ചു. സിനിമ ബോളിവുഡിലെത്തുമ്പോള്‍ സൂര്യ അവതരിപ്പിച്ച നെടുമാരനായി സൂപ്പര്‍താരം അക്ഷയ് കുമാറാണ് വേഷമിടുന്നത്. ചിത്രീകരണം ആരംഭിച്ച സൂരറൈ പോട്ര് ഹിന്ദി റീമേക്കിന്‍റെ ഷൂട്ടിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
Soorarai Pottru remake shooting: പൂനെ ലൊക്കേഷനില്‍ നിന്നുളള വീഡിയോ ആണ് സിനിമയുടെതായി വന്നിരിക്കുന്നത്. പൂനെയിലെ ഒരു മാര്‍ക്കറ്റ് റോഡില്‍ ചിത്രത്തിലെ നായികയ്‌ക്കൊപ്പം നടക്കുന്ന അക്ഷയ് കുമാറിനെയാണ് വീഡിയോയില്‍ കാണാനാവുക. തമിഴില്‍ അപര്‍ണ ബാലമുരളി അവതരിപ്പിച്ച ബൊമ്മി എന്ന കഥാപാത്രം ഹിന്ദിയില്‍ രാധിക മധനാണ് ചെയ്യുന്നത്.
Soorarai Pottru shooting video: സുരറൈ പോട്ര് തമിഴില്‍ എടുത്ത സംവിധായിക സുധ കൊങ്കാര തന്നെയാണ് ചിത്രം ഹിന്ദിയിലും ഒരുക്കുന്നത്. ഹിന്ദി റീമേക്കിന്‍റെ ചിത്രീകരണം ആരംഭിച്ച വിവരം അക്ഷയ് കുമാറും തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചിട്ടുണ്ട്. സിനിമയിലെ താരത്തിന്‍റെ ലുക്കും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
സൂര്യ അനശ്വരമാക്കിയ നെടുമാരന്‍ എന്ന കഥാപാത്രത്തിനായി നേരത്തെ ബോളിവുഡിലെ പല മുൻനിര താരങ്ങളുടെ പേരും ഉയര്‍ന്നുവന്നിരുന്നു. അജയ് ദേവ്‌ഗൺ, ഹൃത്വിക് റോഷൻ, ജോൺ എബ്രഹാം എന്നീ താരങ്ങളെയാണ് ഈ റോളിനായി പരിഗണിച്ചിരുന്നത്. ഒടുവില്‍ അക്ഷയ് കുമാറിലേക്ക് ഈ കഥാപാത്രം വന്നെത്തുകയായിരുന്നു