ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്‌മിയും ആദ്യമായി സ്‌ക്രീനില്‍ ഒന്നിച്ചെത്തുകയാണ്. മസാല എന്‍റര്‍ടെയ്‌നര്‍ ചിത്രം 'സെല്‍ഫി'യിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ സെല്‍ഫിയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരു സൂപ്പർ സ്‌റ്റാറിന്‍റെയും അദ്ദേഹത്തിന്‍റെ സൂപ്പര്‍ ഫാനിന്‍റെയും കഥയാണ് 'സെല്‍ഫി'. ഒരു സിനിമ താരമായി അക്ഷയ് കുമാര്‍ വേഷമിടുമ്പോള്‍ അദ്ദേഹത്തിന്‍റെ കടുത്ത ആരാധകനായി ഇമ്രാന്‍ ഹാഷ്‌മിയും വേഷമിടുന്നു.
അക്ഷയ് കുമാറിന്‍റെ ആക്ഷന്‍ സീനുകളോടു കൂടിയാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ പ്രോജക്‌ടുകളുടെ വിശേഷങ്ങളാണ് ട്രെയിലറില്‍ ദൃശ്യമാകുന്നത്. ഒരു മധ്യവര്‍ഗത്തിലുള്ള ഇമ്രാന്‍ ഖാന്‍ പൊലിസ് ഓഫിസറുടെ വേഷത്തിലാണ് എത്തുന്നത്.