Akshay Kumar owns a private jet: ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന് സ്വകാര്യ ജെറ്റ് വിമാനമോ? അതും 260 കോടി രൂപയുടെ. കഴിഞ്ഞ ദിവസമാണ് താരത്തിന് സ്വകാര്യ വിമാനം ഉണ്ടെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് താരത്തിന് 260 കോടി രൂപയുടെ സ്വകാര്യ ജെറ്റ് വിമാനമുണ്ടെന്ന വാര്‍ത്ത പുറത്തുവിട്ടത്.
Akshay Kumar reacts on private jet reports: ഇപ്പോഴിതാ ഈ വാര്‍ത്തയോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ട്വിറ്ററില്‍ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പങ്കുവച്ച് കൊണ്ടായിരുന്നു പ്രതികരണം. 'ചില ആളുകള്‍ ഇനിയും വളര്‍ന്നിട്ടില്ല, മാത്രമല്ല അവരെ അങ്ങനെ വിടാനുള്ള മാനസികാവസ്ഥയിലല്ല ഞാന്‍.. എന്നെ കുറിച്ച് അടിസ്ഥാനരഹിതമായ നുണകള്‍ എഴുതുക, ഞാന്‍ വിളിക്കും...', അക്ഷയ് കുമാര്‍ കുറിച്ചു.
വാണി കപൂറിനൊപ്പം സ്വകാര്യ ജെറ്റിന് മുന്നില്‍ നില്‍ക്കുന്ന ഫോട്ടോയും, വിമാനത്തിന്‍റെ വില ഏകദേശം 260 കോടി രൂപയാണെന്നും സ്‌ക്രീന്‍ ഷോട്ടിലുണ്ട്. 'അക്ഷയ് കുമാറിന് വര്‍ഷത്തില്‍ നിരവധി സിനിമകള്‍ ഉള്ളതിനാല്‍ സ്വന്തമായൊരു സ്വകാര്യ ജെറ്റ് അദ്ദേഹത്തിനുണ്ട് എന്നതില്‍ ആശ്ചര്യം ഇല്ല' എന്നും പങ്കുവച്ച സ്‌ക്രീന്‍ ഷോട്ടിലുണ്ട്.
Akshay Kumar latest movies: 'രാമസേതു' ആണ് താരത്തിന്‍റെ വരാനിരിക്കുന്ന പുതിയ ചിത്രം. ഒരു പുരാവസ്‌തു ഗവേഷകന്‍റെ വേഷമാണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്. അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാക്വലിന്‍ ഫെര്‍ണാണ്ടസ്, നുഷ്രത്ത് ബറൂച്ച, നാസര്‍, സത്യദേവ് തുടങ്ങിയവരും സിനിമയില്‍ അണിനിരക്കുന്നു. ദീപാവലി റിലീസായി ചിത്രം ഒക്‌ടോബര്‍ 25ന് തിയേറ്ററുകളിലെത്തും.
Also Read: നിരീശ്വരവാദിയായ പുരാവസ്‌തു ഗവേഷകനായി അക്ഷയ്‌കുമാര്‍; ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'രാം സേതു'വിന്‍റെ ട്രെയിലര്‍