യൂട്യൂബില്‍ തരംഗമായി അജിത്തിന്‍റെ 'തുനിവി'ലെ 'ഗാങ്‌സ്‌റ്റാ' ഗാനം. അജിത്ത് ആരാധകര്‍ നാളേറെയായി ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തുനിവ്'. ആരാധകര്‍ക്ക് ക്രിസ്‌മസ് സമ്മാനമായാണ് ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സൂപ്പര്‍താര സിനിമയിലെ 'ഗാങ്‌സ്‌റ്റാ' എന്ന ഗാനമാണ് പുറത്തിറങ്ങിയത്.
റിലീസ് ചെയ്‌ത് നിമിഷ നേരം കൊണ്ട് ഗാനം വൈറലായി. അജിത്തിന്‍റെ ഈ 'ഗാങ്‌സ്‌റ്റാ' ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തു. യൂട്യൂബ് ട്രെന്‍ഡിങിലും പാട്ട് ഇടംപിടിച്ചു. യൂട്യൂബ് ട്രെന്‍ഡിങില്‍ 28-ാമതാണ് 'ഗാങ്‌സ്‌റ്റാ' ഗാനം.
ശാബിര്‍ സുല്‍ത്താന്‍, ഗിബ്രാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ തകര്‍പ്പന്‍ ഗാനം ആലപിച്ചിരിക്കുന്നത്. ശാബിര്‍ സുല്‍ത്താന്‍, വിവേക എന്നിവരുടെ വരികള്‍ക്ക് ഗിബ്രാന്‍ ആണ് സംഗീതം.