മുംബൈ:ബോളിവുഡ് നടൻ അജയ് ദേവ്ഗൺ തൻ്റെ വരാനിരിക്കുന്ന ചിത്രമായ ഭോലയുടെ പ്രൊമോഷനുകളിൽ നിന്ന് ഇടവേള എടുത്താണ് തൻ്റെ ട്വിറ്റർ ഹാൻഡിൽ തൻ്റെ ആരാധകർക്കായി ഒരു ചോദ്യോത്തര വേള ഒരുക്കിയത്. ‘എന്നോട് എന്തും ചോദിക്കൂ’ എന്ന പേരിലാണ് നടൻ ചേദ്യോത്തര വേള സംഘടിപ്പിച്ചത്. നടൻ ഒരുക്കിയ ചോദ്യോത്തര വേളയിൽ അദ്ദേഹത്തിൻ്റെ ഒരുപാട് ആരാധകർ പങ്കെടുത്തിരുന്നു.
തൻ്റെ വരാനിരിക്കുന്ന ചിത്രമായ ഭോല മുതൽ ഷാരൂഖ് ഖാൻ്റെ ബോളിവുഡിലേക്കുള്ള ഗംഭീര തിരിച്ചു വരവിനെ പറ്റിയും നടൻ സംസാരിക്കുകയുണ്ടായി. അങ്ങനെ വ്യത്യസ്തമായ ഒരുപാട് കാര്യങ്ങളെ പറ്റിയുള്ള തൻ്റെ അഭിപ്രായങ്ങൾ നടൻ തൻ്റെ ആരാധകരുമായി പങ്കുവച്ചു. ഇങ്ങനെ ആരാധകരുമായി നന്നായി ഇടപഴുകുന്നതിനിടയിലായിരുന്നു അജയ് ദേവ്ഗണിന് തൻ്റെ ആരാധകരിൽ നിന്നുള്ള ഒരു വ്യക്തിപരമായ ചോദ്യത്തിന് ഉത്തരം നൽകേണ്ടി വന്നത്.
യുഗിൻ്റെ ബോളിവുഡ് അരങ്ങേറ്റം : ചോദ്യോത്തര വേളക്കിടയിൽ മകൻ യുഗിൻ്റെ ബോളിവുഡ് അരങ്ങേറ്റം എപ്പോൾ പ്രതീക്ഷിക്കാനാകും എന്ന ചോദ്യത്തിന് ഉത്തരമായാണ് വളരെ രസകരമായ മറുപടി താരം നൽകിയത്. മകൻ്റെ ബോളിവുഡ് അരങ്ങേറ്റത്തെപറ്റി പറയാൻ തനിക്ക് അതിനെ പറ്റി വലിയ ധാരണയൊന്നുമില്ലെന്നും ഇപ്പോൾ അവൻ ഭക്ഷണം ശരിയായ സമയത്ത് കഴിച്ചാൽ അത് തന്നെ വലിയ കാര്യമാണെന്നും ആണ് താരം ആരാധകന് മറുപടി നൽകിയത്.
also read:ഒടിടി റിലീസിനൊരുങ്ങി അക്ഷയ് കുമാറിൻ്റെ ‘ഓ മൈ ഗോഡ് 2’
ഇരുവരും ആദ്യമായി പരസ്പരം കണ്ടുമുട്ടുന്നത് : 1999 ഫെബ്രുവരിയിൽ ബോളിവുഡ് താരം കജോളുമായി അജയ് വിവാഹിതനായിരുന്നു. ഹൽചുൽ എന്ന ബോളിവുഡ് സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി പരസ്പരം കണ്ടുമുട്ടുന്നത്. ശേഷം 1994-ൽ ഇരുവരും ഡേറ്റിംഗ് ആരംഭിച്ചു. രാജു ചാച്ച, പ്യാർ തോ ഹോനാ ഹി താ, ഇഷ്ക്, ദിൽ ക്യാ തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
2020-ൽ സെയ്‌ഫ് അലി ഖാനൊപ്പം തൻഹാജി: ദി അൺസങ് വാരിയർ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ചിത്രത്തിലെ അഭിനയത്തിന് അജയ്‌ക്ക് മികച്ച നടനുള്ള ദേശീയ അവാർഡും അന്ന് ലഭിച്ചു. 2003-ൽ ദമ്പതിമാർക്ക് തങ്ങളുടെ ആദ്യത്തെ കുട്ടിയായ നൈസ ദേവ്ഗൺ പിറന്നു. തുടർന്ന് 2010 സെപ്റ്റംബറിൽ രണ്ടാമത്തെ കുട്ടിയായി യുഗും അവരുടെ ജീവിതത്തിൻ്റെ ഭാഗമായി.
also read:പുരുഷ പ്രേതം' വരുന്നു... ദര്‍ശന രാജേന്ദ്രൻ, അലക്സാണ്ടർ പ്രശാന്ത് എന്നിവർ മുഖ്യവേഷങ്ങളില്‍: ട്രെയിലര്‍ പുറത്ത്
അജയും, കജോളും തങ്ങളുടെ കുട്ടികളുമായി പൊതുവേദികളിൽ ഒരുപാട് തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തങ്ങളുടെ കുടുംബവുമൊത്തുള്ള ഒരുപാട് ചിത്രങ്ങളും ദമ്പതികൾ തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. തന്റെ മകന്റെ ബോളിവുഡ് അരങ്ങേറ്റത്തിൽ ആരാധകരുടെ താൽപര്യം വർധിപ്പിച്ചുകൊണ്ട് കൊച്ചു യുഗ് തൻ്റെ പിതാവിനെ സഹായിക്കുന്നത് ഒരിക്കൽ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
also read:‘ഇടതുപക്ഷക്കാർ വിക്കിപീഡിയ ഹൈജാക്ക് ചെയ്‌തിരിക്കുകയാണ്’: കങ്കണ റണാവത്ത്