ജോജു ജോർജിനെ (Joju George) പ്രധാന കഥാപാത്രമാക്കി എ കെ സാജൻ (AK Sajan) സംവിധാനം ചെയ്യുന്ന 'പുലിമട'യുടെ പുതിയ പോസ്‌റ്റര്‍ പുറത്ത്. ജോജു ജോര്‍ജ് പോസ്‌റ്റര്‍ ഫേസ്‌ബുക്കിലൂടെ പങ്കുവയ്‌ക്കുകയായിരുന്നു.
ജോജു ജോര്‍ജും ഐശ്വര്യ രാജേഷുമാണ് (Aishwarya Rajesh) പുതിയ പോസ്‌റ്ററില്‍ (Pulimada poster). ലഗേജ് ബാഗുമായി ജോജുവിന്‍റെ ബൈക്കിന് പിന്നില്‍ ഐശ്വര്യ ഇരിക്കുന്നതായാണ് പോസ്റ്റര്‍. 'പെണ്ണിന്‍റെ ഗന്ധം' (സെന്‍റ് ഓഫ് എ വുമണ്‍) എന്ന ടാഗ്‌ലൈനോടുകൂടിയാണ് പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
നേരത്തെ 'പുലിമട'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ (Pulimada first look poster) പുറത്തിറങ്ങിയിരുന്നു. ജോജുവും ഐശ്വര്യയും തന്നെയായിരുന്നു ഫസ്‌റ്റ് ലുക്കില്‍. ക്രിസ്‌ത്യന്‍ വിവാഹ വേഷത്തില്‍ ഐശ്വര്യ രാജേഷിന്‍റെ കൈ പിടിച്ച് നടക്കുന്ന ജോജു ജോര്‍ജിനെയാണ് ഫസ്‌റ്റ് ലുക്കില്‍ കാണാനായത്.
സിനിമയില്‍ വിന്‍സന്‍റ് സ്‌കറിയ എന്ന പൊലീസ് കോണ്‍സ്‌റ്റബിളിന്‍റെ കഥാപാത്രത്തെയാണ് ജോജു ജോര്‍ജ് അവതരിപ്പിക്കുന്നത്. വിന്‍സന്‍റ് സ്‌കറിയുടെ വിവാഹവും അതുമായി ബന്ധപ്പെട്ടുള്ള സംഭവ വികാസങ്ങളും പിന്നീട് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്ര പശ്ചാത്തലം.
Also Read:Pulimada| റിലീസിനൊരുങ്ങി 'പുലിമട'; ജോജുവിനൊപ്പം മുഖ്യ വേഷത്തിൽ ഐശ്വര്യ രാജേഷും
'പുലിമട'യില്‍ രണ്ട് നായികമാരാണുള്ളത്. ഐശ്വര്യയെ കൂടാതെ ലിജോ മോളും ചിത്രത്തില്‍ നായികയായി എത്തുന്നുണ്ട്. പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന സിനിമയില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ബാലചന്ദ്ര മേനോന്‍, ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി, അബു സലിം, ജോണി ആന്‍റണി, ജിയോ ബേബി, കൃഷ്‌ണ പ്രഭ, സോന നായര്‍, ഷിബില, പൗളി വല്‍സന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
60 ദിവസത്തെ ചിത്രീകരണമാണ് 'പുലിമട'യ്‌ക്ക് ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്. വയനാടാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഐന്‍സ്‌റ്റീന്‍ മീഡിയ, ലാന്‍ഡ് സിനിമാസ് എന്നീ ബാനറുകളില്‍ ഐന്‍സ്‌റ്റീന്‍ സാക് പോള്‍, രാജേഷ് ദാമോദരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സംവിധായകന്‍ എ കെ സാജൻ തന്നെയാണ് സിനിമയുടെ കഥയും, തിരക്കഥയും, സംഭാഷണവും നിർവഹിക്കുന്നത്.
റഫീഖ് അഹമ്മദ്, ഫാദര്‍ മൈക്കിള്‍ പനച്ചിക്കല്‍, ഡോക്‌ടര്‍ താര ജയശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനരചന നിര്‍വഹിക്കുന്നത്. ഇഷാന്‍ ദേവ് സംഗീതവും അനില്‍ ജോണ്‍സണ്‍ പശ്ചാത്തല സംഗീതവും ഒരുക്കും. പ്രശസ്‌ത ഛായാഗ്രാഹകൻ വേണു ഛായാഗ്രഹണവും എ കെ സാജന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. 10 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വേണു 'പുലിമട'യിലൂടെ വീണ്ടും സിനിമയില്‍ തിരികെ എത്തുന്നത്.
Also Read:Pulimada first look poster | ഐശ്വര്യയുടെ കൈ പിടിച്ച് ജോജു 'പുലിമട'യില്‍, ഫസ്റ്റ് ലുക്ക് പുറത്ത്
അതേസമയം 'ആന്‍റണി' (Antony) ആണ് ജോജു ജോര്‍ജിന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. ജോഷി സംവിധാനം ചെയ്‌ത ചിത്രത്തില്‍ കല്യാണി പ്രിയദർശന്‍ (Kalyani Priyadarshan), ആശ ശരത്ത് (Asha Sharath) ചെമ്പൻ വിനോദ് ജോസ് (Chemban Vinod Jose), നൈല ഉഷ (Nyla Usha), വിജയരാഘവൻ എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നു.