കേരളം

kerala

ETV Bharat / entertainment

'വസ്‌ത്രം മാറാന്‍ പോകുമ്പോള്‍ ഷൈന്‍ വാതിലില്‍ തട്ടി പേടിപ്പിക്കാറുണ്ട്, സെറ്റില്‍ അടിയും ഉണ്ടാക്കിയിട്ടുണ്ട്': ഐശ്വര്യ ലക്ഷ്‌മി - ഐശ്വര്യ ലക്ഷ്‌മി

Aishwarya Lakshmi about Shine Tom Chacko: ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പമുള്ള ഷൂട്ടിംഗ്‌ അനുഭവം പങ്കുവച്ച് നടി ഐശ്വര്യ ലക്ഷ്‌മി. സെറ്റില്‍ ഷൈനുമായി അടിയുണ്ടാക്കിയിട്ടുണ്ടെന്നും ഐശ്വര്യ വ്യക്തമാക്കി.

Aishwarya Lakshmi  Shine Tom Chacko  Aishwarya Lakshmi about Shine Tom Chacko  Aishwarya Lakshmi movie Kumari  Kumari  ഷൈന്‍ വാതിലില്‍ തട്ടി പേടിപ്പിക്കാറുണ്ട്  ഐശ്വര്യ ലക്ഷ്‌മി  ഷൈന്‍ ടോം ചാക്കോ
'വസ്‌ത്രം മാറാന്‍ പോകുമ്പോള്‍ ഷൈന്‍ വാതിലില്‍ തട്ടി പേടിപ്പിക്കാറുണ്ട്, സെറ്റില്‍ അടിയും ഉണ്ടാക്കിയിട്ടുണ്ട്': ഐശ്വര്യ ലക്ഷ്‌മി

By

Published : Oct 31, 2022, 8:42 PM IST

Aishwarya Lakshmi movie Kumari: ഐശ്വര്യ ലക്ഷ്‌മിയുടേതായി ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ഫാന്‍റസി ത്രില്ലര്‍ ചിത്രമാണ് 'കുമാരി'. ഒക്‌ടോബര്‍ 28ന് റിലീസ് ചെയ്‌ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സഹതാരം ഷൈന്‍ ടോം ചാക്കോയെ കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

Aishwarya Lakshmi about Shine Tom Chacko: സെറ്റില്‍ ഷൈനുമായി താന്‍ അടിയുണ്ടാക്കിയിട്ടുണ്ടെന്നാണ് നടി പറയുന്നത്. വസ്‌ത്രം മാറാന്‍ പോകുമ്പോള്‍ തന്നെ പേടിപ്പിക്കാനായി റൂമിന്‍റെ വാതിലില്‍ തട്ടി വിളിച്ച് പേടിപ്പിക്കാറുണ്ടെന്നും ഐശ്വര്യ പറയുന്നു. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

'സഹതാരം എന്ന നിലയില്‍ ഷൈന്‍ ഭയങ്കര കെയറിങ് ആണ്. ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്ന സമയത്ത് തങ്ങള്‍ അടി ഉണ്ടാക്കിയിട്ടുണ്ട്. വെറുതെ സംശയങ്ങള്‍ ചോദിച്ച് സമയം കളയുന്നതിനാണ് അടി ഉണ്ടാക്കിയത്. ദേഷ്യം പിടിക്കുന്നുണ്ട് മിണ്ടാതിരി എന്ന് പറഞ്ഞാലും കുറച്ച് കഴിഞ്ഞ്‌ ഷൈന്‍ വളരെ കൂളായി വന്ന് മിണ്ടും. എന്നോട് ഭയങ്കര സ്‌നേഹമുണ്ട്.

അതുപോലെ തന്നെ നല്ല പേടിയുണ്ടെന്ന് ഇടയ്‌ക്ക് തോന്നിയിട്ടുണ്ട്. തന്നെ ഇടയ്‌ക്ക് പേടിപ്പിച്ചിട്ടുണ്ട്. വലിയൊരു വീട്ടിലാണ് ഷൂട്ട്. കോസ്‌റ്റ്യൂം മാറുമ്പോള്‍ തന്‍റെ സ്‌റ്റാഫ്‌ പുറത്ത് നില്‍ക്കാറാണ് പതിവ്. നമുക്ക് ലോക്ക് ഒന്നും ഇല്ലാത്ത റൂം ആയിരുന്നു. അതുകൊണ്ട് സ്‌റ്റാഫ് പുറത്തു നില്‍ക്കും. ഷൈന്‍ പോകുന്ന വഴിക്ക് പേടിപ്പിച്ചിട്ടാണ് പോവുക. 'കുമാരി' എന്നൊക്കെ വിളിച്ച് രണ്ട് തട്ടൊക്കെ തട്ടും. ദൈവമേ ഇനി ഇയാള്‍ തുറക്കുമോ എന്നൊക്കെ തോന്നിപ്പോവും. പക്ഷേ ആള്‍ അങ്ങനെ അല്ല, ഐശ്വര്യ ലക്ഷ്‌മി പറഞ്ഞു.

Also Read:'കാലു വയ്യാത്തതല്ലേ ചേട്ടാ, ഓടല്ലേ'; തിയേറ്ററില്‍ നിന്നും ഇറങ്ങി ഓടി നടൻ ഷൈന്‍ ടോം ചാക്കോ

ABOUT THE AUTHOR

...view details