കേരളം

kerala

ETV Bharat / entertainment

അതിജീവനത്തിനായി ബോക്‌സറായി നടി ഭാവന ; പുതിയ ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്ത് - ഭാവന ഹ്രസ്വചിത്രം

ഒരുകാലത്ത് മലയാളത്തിലെ തിരക്കേറിയ നായികമാരില്‍ ഒരാളായിരുന്നു ഭാവന. ഏറെനാളുകള്‍ക്ക് ശേഷമുളള നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍

bhavana actress  bhavana latest news  bhavana upcoming film  bhavana short film poster  ഭാവന സിനിമ  ഭാവന ഹ്രസ്വചിത്രം  ഭാവന ഷോര്‍ട് ഫിലിം പോസ്റ്റര്‍
അതിജീവനത്തിനായി ബോക്‌സറായി നടി ഭാവന, പുതിയ ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്ത്

By

Published : May 18, 2022, 9:38 PM IST

ഒരിടവേളയ്‌ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമാവുകയാണ് നടി ഭാവന. നടിയുടെ പുതിയ മലയാള ചിത്രത്തെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. സിനിമകള്‍ക്ക് പുറമെ നടി പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ഹ്രസ്വചിത്രം കൂടി വരികയാണ്.

'ദി സര്‍വൈവല്‍' എന്ന് പേരിട്ടിരിക്കുന്ന ഷോര്‍ട്ട് ഫിലിമില്‍ ബോക്‌സറുടെ റോളിലാണ് ഭാവന എത്തുന്നത്. ഹ്രസ്വചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടി തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിരിക്കുകയാണ്. എസ് എന്‍ രജീഷാണ് ഭാവന കേന്ദ്രകഥാപാത്രമാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

സ്‌തനാര്‍ബുദത്തെ കുറിച്ചുളള ബോധവത്കരണത്തിന്‍റെ ഭാഗമായി ഒരു സ്വകാര്യ മെഡിക്കല്‍ സ്ഥാപനമാണ് പദ്ധതി കമ്മിഷന്‍ ചെയ്‌തിരിക്കുന്നത്. സ്‌തനാര്‍ബുദത്തിനെതിരെ പോരാടുന്നവരില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് ഹ്രസ്വചിത്രത്തിന്‍റെ തീം ലഭിച്ചതെന്ന് സംവിധായകന്‍ എസ്എന്‍ രജീഷ് പറയുന്നു.

ഭാവനയുടെ ഹ്രസ്വചിത്രത്തിന്‍റെ പോസ്റ്റര്‍ പങ്കുവച്ച് സംവിധായകന്‍

യഥാര്‍ഥ ജീവിതത്തിലെ ഭാവനയുടെ അതിജീവന കഥ ഈ പ്രൊജക്‌ടിന് കൂടുതല്‍ മൂല്യം നല്‍കുമെന്ന് ഞങ്ങള്‍ കരുതി. വെല്ലുവിളികളെ അതിജീവിക്കുന്ന ബോക്‌സറായുളള ഭാവനയുടെ ദൃശ്യങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നും സംവിധായകന്‍ പറഞ്ഞു. ഞങ്ങളുടെ ചിത്രത്തിന്‍റെ തീം ഭാവനയ്‌ക്ക് ഇഷ്‌ടപ്പെടുകയും അവര്‍ ചെയ്യാമെന്ന് എല്‍ക്കുകയും ചെയ്‌തു.

ഷോര്‍ട്ട് ഫിലിമിന്‍റെ ടീസര്‍ വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നും അടുത്ത മാസമാകും റിലീസെന്നും സംവിധായകന്‍ അറിയിച്ചു. അതേസമയം 'ന്‍റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെയാണ് ഏറെക്കാലത്തിന് ശേഷം ഭാവന തിരിച്ചെത്തുന്നത്. ഷറഫുദ്ദീനാണ് ചിത്രത്തില്‍ നടിയുടെ നായകവേഷത്തില്‍ എത്തുന്നത്.

മലയാളത്തില്‍ നിന്നും വിട്ടുനിന്ന ഭാവന കന്നട സിനിമകളിലാണ് കൂടുതല്‍ സജീവമായിരുന്നത്. നവീനുമായുളള വിവാഹ ശേഷം ബാംഗ്ലൂരിലാണ് നടി സ്ഥിര താമസമാക്കിയത്. പൃഥ്വിരാജ് സുകുമാരന്‍റെ ആദം ജോണ്‍ എന്ന ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്.

ഈ സിനിമയില്‍ സഹനടിയായിട്ടാണ് താരം എത്തിയത്. പിന്നീട് കന്നട ഇന്‍ഡസ്ട്രിയില്‍ മാത്രം സിനിമകള്‍ ചെയ്യുകയായിരുന്നു താരം. മലയാളത്തിന് പുറമെ കന്നടത്തിലും ഭാവനയുടെ പുതിയ സിനിമ വരുന്നുണ്ട്. 'പിങ്ക് നോട്ട്' എന്ന പേരിലുളള ചിത്രമാണ് നടിയുടേതായി ഒരുങ്ങുന്നത്.

ABOUT THE AUTHOR

...view details