കേരളം

kerala

ETV Bharat / entertainment

അപര്‍ണയുടെ പിറന്നാള്‍ കേക്കിന് തിരികൊളുത്തിയ ദളപതി, സന്തോഷം കൊണ്ട് തുളളിച്ചാടി നടി - അപര്‍ണ ദാസ് വിജയ്

അപര്‍ണ ദാസിന്‍റെ ആദ്യ തമിഴ് ചിത്രമാണ് വിജയുടെ ബീസ്റ്റ്. ആദ്യ കോളിവുഡ് ചിത്രത്തില്‍ തന്നെ വിജയ് സാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം നടി പങ്കുവെച്ചിരുന്നു

vijay movie  vijay aparna das  beast movie  aparna das vijay  aparna das birthday  വിജയ് ബീസ്റ്റ്  വിജയ് അപര്‍ണ ദാസ്  അപര്‍ണ ദാസ് വിജയ്  ബീസ്റ്റ് സിനിമ
അപര്‍ണയുടെ പിറന്നാള്‍ കേക്കിന് തിരികൊളുത്തിയ ദളപതി, സന്തോഷം കൊണ്ട് തുളളിച്ചാടി നടി

By

Published : May 7, 2022, 4:00 PM IST

ചെന്നെെ: മനോഹരം, ഞാന്‍ പ്രകാശന്‍ എന്നീ സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി അപര്‍ണ ദാസ്. രണ്ട് ചിത്രങ്ങളും വിജയമായ ശേഷം തമിഴിലാണ് നടിയെ പിന്നെ പ്രേക്ഷകര്‍ കണ്ടത്. ദളപതി വിജയ് ചിത്രം ബീസ്റ്റിലൂടെ സ്വപ്ന തുല്യമായ തുടക്കമാണ് കോളിവുഡില്‍ അപര്‍ണയ്ക്ക് ലഭിച്ചത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ബീസ്റ്റ് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും അപര്‍ണയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.

ചിത്രത്തില്‍ വിജയ്ക്കും പൂജ ഹെഗ്‌ഡെയ്ക്കുമൊപ്പം പ്രാധാന്യമുളള റോളിലാണ് നടി എത്തുന്നത്. ദളപതിക്കൊപ്പം ഒരുമിച്ച് അഭിനയിച്ചതിന്‍റെ സന്തോഷം അടുത്തിടെ വന്ന അഭിമുഖങ്ങളില്‍ അപര്‍ണ പറഞ്ഞിരുന്നു. ഒപ്പം തന്‍റെ പിറന്നാളിന് വിജയ് സാറുടെ റോള്‍സ് റോയ്‌സില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞ അനുഭവവും നടി പങ്കുവെച്ചു.

ഇപ്പോഴിതാ ജന്മദിനത്തില്‍ ദളപതിക്കൊപ്പം കേക്ക് മുറിക്കുന്ന പുതിയ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുകയാണ് നടി. അപര്‍ണയുടെ പിറന്നാള്‍ കേക്കിന് തിരികൊളുത്തുന്നത് വിജയ് ആണ്. തുടര്‍ന്ന് തന്‍റെ പിറന്നാളിന് ദളപതിയും പങ്കെടുത്തതിലുളള സന്തോഷത്തില്‍ മതിമറന്ന് തുളളിച്ചാടുന്ന അപര്‍ണയെയും വീഡിയോയില്‍ കാണാം.

അതേസമയം എപ്രില്‍ 13ന് റിലീസ് ചെയ്ത ബീസ്റ്റ് തിയ്യേറ്ററുകളില്‍ വലിയ തരംഗമാവാതെ പോയ വിജയ് ചിത്രങ്ങളില്‍ ഒന്നായി മാറി. വിഷു സമയത്ത് കെജിഎഫ് 2വുമായി ക്ലാഷ് വെച്ച ദളപതി ചിത്രത്തിന് ആരാധക പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയത്.

സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ സിനിമ നിര്‍മ്മിച്ചു. അപര്‍ണ ദാസിന് പുറമെ മലയാളി താരം ഷൈന്‍ ടോം ചാക്കോയും ബീസ്റ്റില്‍ ഒരു പ്രാധാന്യമുളള വേഷത്തില്‍ എത്തുന്നുണ്ട്.

ABOUT THE AUTHOR

...view details