കേരളം

kerala

ETV Bharat / entertainment

ആരാധകരില്‍ ദുരൂഹതയുണര്‍ത്തിയ 'റോഷാക്ക് ' റിലീസ് മാറ്റി; പുതിയ തിയതി? - film release

ഒക്‌ടോബര്‍ 12, 13 തിയതികളില്‍ തിയേറ്ററികളിലെത്തുമെന്ന് സൂചന

Actor Mammotty movie rorschah release  റോഷാക്ക്  റോഷാക്ക് റിലീസ് ഉടനില്ല  ഒക്‌ടോബര്‍  മമ്മൂട്ടി  മമ്മൂട്ടി റോഷാക്ക്  സിനിമ  റിലീസ്  movie  film release  നിസാം ബഷീര്‍
ആരാധകരില്‍ ദുരൂഹതയുണര്‍ത്തിയ 'റോഷാക്ക് ' റിലീസ് ഉടനെയില്ല

By

Published : Sep 19, 2022, 11:10 AM IST

Updated : Sep 19, 2022, 1:24 PM IST

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം 'റോഷാക്ക് ' സെപ്‌റ്റംബര്‍ 29ന് റിലീസ് ചെയ്യില്ല. ചിത്രത്തിന്‍റെ റിലീസ് നീട്ടിയതായും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഒക്‌ടോബര്‍ രണ്ടാംവാരം റിലീസ് ചെയ്യുമെന്നാണ് സൂചന.

സിനിമയുടേതായി പുറത്തിറങ്ങിയ പുതിയ പോസ്റ്ററിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് തീയതിയെക്കുറിച്ചുള്ള സൂചനകൾ പുറത്തുവന്നിരിക്കുന്നത്. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്. സാങ്കേതിക പ്രശ്‌നങ്ങളാണ് റിലീസ് നീട്ടി വെക്കാന്‍ കാരണം.

'കെട്ട്യോളാണെന്‍റെ മാലാഖ'യ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന 'റോഷാക്ക്' ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ്. വയലന്‍സ് രംഗങ്ങള്‍ക്ക് ഏറെ പ്രധാന്യം നല്‍കിയക്കൊണ്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പ്രഖ്യാപന സമയം മുതല്‍ സിനിമക്കായ് ഏറെനാളായ് ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് റോഷാക്കിന്‍റെ റിലീസ് വാര്‍ത്ത.

പേരിലെ കൗതുകം പോലെ തന്നെ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ ലുക്കാണ് ആരാധകരെ ഏറെ ആകര്‍ഷിക്കുന്നത്. സിനിമയുടെ പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം നിഗൂഢതകള്‍ നിറഞ്ഞതാണ്. പോസ്റ്ററില്‍ പാറക്കെട്ടുകള്‍ക്ക് മുകളില്‍ ചുവന്ന ഷര്‍ട്ടും കറുത്ത പാന്‍റും ഷൂസും ധരിച്ച് കിടക്കുന്ന മമ്മൂട്ടിയും പാറയില്‍ തളം കെട്ടി കിടക്കുന്ന വെള്ളത്തിലെ രണ്ട് കണ്ണുകളും ആരാധക മനസില്‍ ദുരൂഹതയുണര്‍ത്തുന്നതാണ്.

മാത്രമല്ല ചിത്രത്തിന്‍റെ മറ്റൊരു പോസ്റ്ററില്‍ മുഖമൂടി ധരിച്ചിരിക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോയും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നത് തന്നെ. റോഷാക്കിന്‍റെ മെയ്ക്കിങ് വീഡിയോ തന്നെ ഇന്‍റര്‍നെറ്റില്‍ ഏറെ തരംഗമായിരുന്നു. വീഡിയോയില്‍ മമ്മൂട്ടിയുടെ പിന്നില്‍ നിന്നുള്ള ഷോട്ടുകള്‍ മാത്രം കാണിക്കുന്ന മേക്കിങ് വീഡിയോയില്‍ ഉടനീളം നാകന്‍റെ മുഖം മറഞ്ഞിരിക്കുന്നതും പ്രേക്ഷരില്‍ ഏറെ കൗതുകം ഉണര്‍ത്തുന്നത് തന്നെ.

റോർഷാക്കിന്‍റെ മേക്കിംഗ് വീഡിയോയിൽ നായകന്‍റെ മുഖം കാണിക്കേണ്ടതില്ലെന്ന നിർമ്മാതാക്കളുടെ തീരുമാനം തീർച്ചയായും പ്രേക്ഷകരെ ആവേശം കൊള്ളിച്ചു. ജാക്കറ്റ് ധരിച്ചെത്തുന്ന സൂപ്പര്‍ താരം സിനിമയിലൂടനീളം പുതിയ ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട റോഷാക്കിന്‍റെ നിര്‍മാണം മമ്മൂട്ടി കമ്പനിയാണ് നിര്‍വഹിച്ചിട്ടുള്ളത്.

സമീര്‍ അബ്‌ദുള്‍ ആണ് ചിത്രത്തിനായി തിരക്കഥ രചിച്ചത്. ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം.

ചിത്ര സംയോജനം കിരണ്‍ ദാസ്, സംഗീതം മിഥുന്‍ മുകുന്ദന്‍, കലാ സംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍ ആൻഡ് എസ്സ് ജോര്‍ജ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.

Last Updated : Sep 19, 2022, 1:24 PM IST

ABOUT THE AUTHOR

...view details