കേരളം

kerala

ETV Bharat / entertainment

Akshay Kumar gets Indian Citizenship | 'ഹൃദയവും പൗരത്വവും ഹിന്ദുസ്ഥാനി' ; നടന്‍ അക്ഷയ്‌ കുമാറിന് ഇന്ത്യന്‍ പൗരത്വം - ഇന്ത്യന്‍ പൗരത്വം

നടന്‍ അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. താരം വിവരം പുറത്തുവിട്ടത് സോഷ്യല്‍ മീഡിയ പേജുകളിലൂടെ

Actor Akshay Kumar  Akshay Kumar Citizenship  Actor Akshay Kumar Gets Indian Citizenship  Actor Akshay Kumar Indian Citizenship  Akshay Kumar  അക്ഷയ്‌ കുമാര്‍  അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം  ഇന്ത്യന്‍ പൗരത്വം  അക്ഷയ്‌ കുമാര്‍ പൗരത്വം
Akshay Kumar Citizenship

By

Published : Aug 15, 2023, 2:40 PM IST

മുംബൈ : കനേഡിയന്‍ പൗരത്വത്തിന്‍റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുള്ള ബോളിവുഡ് നടന്‍ അക്ഷയ്‌ കുമാര്‍ (Akshay Kumar) ഇനി മുതല്‍ ഇന്ത്യന്‍ പൗരന്‍. രാജ്യം 77-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഔദ്യോഗിക രജിസ്‌ട്രേഷന്‍ രേഖയുടെ ചിത്രവും താരം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

'ഹൃദയവും പൗരത്വവും - രണ്ടും ഇപ്പോള്‍ ഹിന്ദുസ്ഥാനിയാണ്' എന്ന കുറിപ്പോടെയാണ് അക്ഷയ് കുമാര്‍ രജിസ്‌ട്രേഷന്‍ രേഖയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. അതേസമയം, അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ച വാര്‍ത്ത ആരാധകരെയും ആവേശത്തിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തുന്നത്.

ഇന്ത്യയോട് താന്‍ കാണിക്കുന്ന സ്‌നേഹത്തെ ആളുകള്‍ ചോദ്യം ചെയ്യുന്നതില്‍ നിരാശ പ്രകടിപ്പിച്ച് താരം നേരത്തെ രംഗത്തെത്തിയിരുന്നു. 'പൗരത്വത്തെ കുറിച്ച് മറ്റുള്ളവര്‍ എന്തിനാണ് അനാവശ്യ താത്പര്യം പ്രകടിപ്പിക്കുന്നതെന്നും നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതെന്നും എനിക്ക് മനസിലാകുന്നില്ല. എന്‍റെ കൈവശം കനേഡിയന്‍ പാസ്‌പോര്‍ട്ട് ഉണ്ടെന്നുള്ള കാര്യം മറച്ചുവയ്‌ക്കാനോ നിഷേധിക്കാനോ ശ്രമിച്ചിരുന്നില്ല.

കാനഡ സന്ദര്‍ശിച്ചിട്ട് പോലും ഏഴ് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇവിടെ, ഇന്ത്യയിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. ഈ രാജ്യത്തോട് എനിക്കുള്ള സ്നേഹവും കടപ്പാടും ആര്‍ക്കുമുന്‍പിലും തെളിയിക്കേണ്ട ആവശ്യമില്ല.

എങ്കിലും എന്‍റെ പൗരത്വത്തെ കുറിച്ച് അനാവശ്യമായ വിവാദങ്ങള്‍ സൃഷ്‌ടിക്കുന്നത് നിരാശാജനകമാണ്. ഇന്ത്യയെ ശക്തിപ്പെടുത്താന്‍ കഴിയുന്ന സംഭാവനകള്‍ നല്‍കി ഇവിടെ തുടരാനാണ് ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നത്' - എന്നായിരുന്നു അക്ഷയ്‌ കുമാര്‍ അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പുറത്തിറങ്ങിയ അക്ഷയ്‌കുമാര്‍ ചിത്രം രക്ഷാബന്ധനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് ബഹിഷ്‌കരണ ടാഗുകള്‍ പ്രചരിക്കപ്പെട്ടത്. ഇതിന് പിന്നാലെ ഇക്കാര്യത്തില്‍, തന്‍റെ ചിത്രത്തിന്‍റെ പ്രമോഷനിടെ പ്രതികരിച്ച് അക്ഷയ് കുമാര്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇന്ത്യ പോലൊരു രാജ്യത്ത് ചലച്ചിത്രങ്ങള്‍ ബഹിഷ്‌കരിക്കുന്നതില്‍ അര്‍ഥമില്ലെന്നായിരുന്നു താരം അന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ മറുപടി.

ഒരു വ്യവസായമെന്ന നിലയില്‍ ഇവിടെ സിനിമയും രാഷ്‌ട്ര നിര്‍മാണത്തില്‍ സംഭാവന ചെയ്യുന്നുണ്ടെന്നും ചിത്രങ്ങള്‍ കാണണോ വേണ്ടയോ എന്നുള്ളത് ജനങ്ങളുടെ ഇഷ്‌ടമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍, അടുത്തിടെ പുറത്തിറങ്ങിയ, താരത്തിന്‍റെ 'ഓ മൈ ഗോഡ് 2' വിനെതിരെയും വ്യാപകമായ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.

Read More :OMG 2 teaser | അക്ഷയ് കുമാറിന്‍റെ 'ഓ മൈ ഗോഡ് 2' ടീസർ എത്തി ; നെറ്റിചുളിച്ച് ഒരു വിഭാഗം കാഴ്‌ചക്കാർ

ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു താരത്തിനെതിരെ ഒരു കൂട്ടം ആരാധകര്‍ രംഗത്തെത്തിയിരുന്നത്. ടീസര്‍ മതവികാരം വ്രണപ്പെടുത്തുന്നത് ആണെന്നതുള്‍പ്പടെയുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. കൂടാതെ, കനേഡിയന്‍ പൗരത്വം ചൂണ്ടിക്കാണിച്ചും നിരവധി പേര്‍ താരത്തെ വിമര്‍ശിച്ചിരുന്നു.

ABOUT THE AUTHOR

...view details