കേരളം

kerala

ETV Bharat / entertainment

എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നായിക ഹണി റോസ് ; ടൈറ്റിലും ഫസ്‌റ്റ് ലുക്കും ഉടന്‍ - എബ്രിഡ് ഷൈന്‍

സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ഹണി റോസ് ചിത്രത്തിന്‍റെ അപ്‌ഡേറ്റ് ജൂലൈ 14ന്..

Abrid Shine presents Honey Rose movie  Abrid Shine  Honey Rose movie  Honey Rose  Honey Rose movie title and first look announcement  എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍  എബ്രിഡ് ഷൈന്‍  ഹണി റോസ്
എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നായിക ഹണി റോസ്; ടൈറ്റിലും ഫസ്‌റ്‌റ്റ് ലുക്കും ഉടന്‍

By

Published : Jul 12, 2023, 11:09 PM IST

സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നായിക ആകാനൊരുങ്ങി ഹണി റോസ്. ഹണി റോസ് നായിക ആയെത്തുന്ന ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും ജൂലൈ 14 വൈകിട്ട്‌ 5 മണിക്ക് പുറത്തുവിടും.

അതേസമയം പുറത്തിറങ്ങിയ ടൈറ്റില്‍ അനൗണ്‍സ്‌മെന്‍റ് പോസ്‌റ്ററില്‍ സംവിധായകന്‍ ഉള്‍പ്പടെയുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. സിനിമയുടെ കൂടുതൽ വിവരങ്ങള്‍ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് സൂചന. ഹണി റോസിന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് അനൗണ്‍സ്‌മെന്‍റ് പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

ബാദുഷ പ്രൊഡക്ഷൻസും പെൻ ആന്‍ഡ് പെപ്പർ ക്രിയേഷൻസും ചേര്‍ന്നാണ് സിനിമയുടെ നിർമാണം നിര്‍വഹിക്കുക. പിആർഒ - എഎസ് ദിനേശ്.

'പൂക്കാലം', മോഹന്‍ലാല്‍ ചിത്രം 'മോണ്‍സ്‌റ്റര്‍' എന്നിവയാണ് ഹണി റോസിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ മലയാള ചിത്രങ്ങള്‍. 'മോണ്‍സ്‌റ്ററി'ന് ശേഷം ശക്‌തമായ കഥാപാത്രത്തിലാണ് പുതിയ സിനിമയില്‍ ഹണി റോസ് എത്തുന്നതെന്നാണ് സൂചന. 'പൂക്കാല'ത്തില്‍ അതിഥി വേഷത്തിലാണ് താരം എത്തിയത്.

നന്ദമൂരി ബാലകൃഷ്‌ണ നായകനായെത്തിയ തെലുഗു ചിത്രം 'വീരസിംഹ റെഡ്ഡി'യിലും ഹണി റോസ് അഭിനയിച്ചിരുന്നു. തെലുങ്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് നന്ദമൂരി ബാലകൃഷ്‌ണ. നന്ദമൂരിയുടെ 'വീരസിംഹ റെഡ്ഡി' തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറിയിരുന്നു. ചിത്രത്തില്‍ ഹണി റോസും ശ്രുതി ഹാസനുമാണ് നായികമാരായി എത്തിയത്.

'വീരസിംഹ റെഡ്ഡി'യുടെ വിജയത്തോടെ തെലുഗു പ്രേക്ഷകര്‍ക്കിടയിലും ഹണി റോസ് ശ്രദ്ധ നേടിയിരുന്നു. ഇതോടെ ഹണിക്ക് അടുത്ത ഓഫറും വന്നിരുന്നു. നന്ദമൂരി ബാലകൃഷ്‌ണയ്‌ക്കൊപ്പമുള്ളതാണ് അടുത്ത പ്രൊജക്‌ടും. അനില്‍ രവിപുടിയാണ് പുതിയ തെലുഗു സിനിമയുടെ സംവിധാനം.

ഹോട്ടല്‍ കാലിഫോര്‍ണിയ, റിംഗ് മാസ്‌റ്റര്‍, മൈ ഗോഡ്, ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്, അഞ്ച് സുന്ദരികള്‍, ചങ്ക്‌സ്‌ തുടങ്ങിയവയാണ് ഹണി റോണിന്‍റെ മറ്റ് പ്രധാന ചിത്രങ്ങള്‍. ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച നായികയാണ് ഹണി റോസ്. 'ബോയ്‌ ഫ്രണ്ട്' എന്ന മലയാള സിനിമയിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയില്‍ എത്തുന്നത്. ഇന്ന് മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സജീവമാണ് താരം.

സിനിമ കൂടാതെ ഉദ്‌ഘാടന പരിപാടികളിലും ഹണി റോസ് പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഹണി റോസിന്‍റെ പോസ്‌റ്റുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.

അടുത്തിടെ താരം പങ്കുവച്ച ചിത്രങ്ങളും വൈറലായി മാറിയിരുന്നു. ലൈം ഗ്രീന്‍ നിറത്തിലുള്ള ജംപ്‌ സ്യൂട്ട് അണിഞ്ഞ ഹണി റോസിന്‍റെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഹണി റോസ് തന്നെയാണ് തന്‍റെ ചിത്രം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്.

ജംപ്‌ സ്യൂട്ടിന് അനുയോജ്യമായ പിങ്ക് നിറമുള്ള ഹീല്‍സും, സിമ്പിള്‍ ഹാംഗിഗ് കമ്മലും മോതിരവുമാണ് താരം ധരിച്ചിരുന്നത്. സിംപിള്‍ ലുക്കില്‍ വളരെ മിതമായ മേക്കപ്പാണ് താരം തിരഞ്ഞെടുത്തത്. ഇതിന്‍റെ വീഡിയോകളും ഹണി റോസ് ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

Also Read:വീണ്ടും നന്ദമൂരി ബാലകൃഷ്‌ണയ്‌ക്കൊപ്പം ഹണി റോസ്; സൂപ്പര്‍താരത്തിനൊപ്പം ഷാംപെയിന്‍ നുകര്‍ന്ന് ഹണി റോസ്

ABOUT THE AUTHOR

...view details