കേരളം

kerala

ETV Bharat / entertainment

'അബ്രഹാം ഓസ്‌ലറു'ടെ വരവ് കാത്ത് ആരാധകർ; സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്ത് - malayalam movies

ജയറാം കേന്ദ്ര കഥാപാത്രമായി എത്തുന്ന 'അബ്രഹാം ഓസ്‌ലര്‍' സംവിധാനം ചെയ്യുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്.

sitara  abraham ozler  abraham ozler second look poster  അബ്രഹാം ഓസ്‌ലറുടെ വരവ് കാത്ത് ആരാധകർ  അബ്രഹാം ഓസ്‌ലറുടെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍  അബ്രഹാം ഓസ്‌ലർ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍  അബ്രഹാം ഓസ്‌ലർ  മിഥുന്‍ മാനുവല്‍ തോമസ്  ജയറാം കേന്ദ്ര കഥാപാത്രമായി അബ്രഹാം ഓസ്‌ലര്‍  ജയറാം  സെക്കന്‍റ് ലുക്ക് പോസ്റ്റര്‍  ക്രൈം ത്രില്ലർ  Ozler is coming  abraham ozler movie  jayaram  jayaramnew movie  jayaram abraham ozler  Midhun Manuel Thomas  malayalam movies  malayalam new movie
'അബ്രഹാം ഓസ്‌ലറു'ടെ വരവ് കാത്ത് ആരാധകർ; സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

By

Published : Jun 24, 2023, 12:48 PM IST

മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'അബ്രഹാം ഓസ്‌ലര്‍'. ജയറാം കേന്ദ്ര കഥാപാത്രമായി എത്തുന്ന 'അബ്രഹാം ഓസ്‌ലര്‍' മിഥുന്‍ മാനുവല്‍ തോമസ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

മലയാളികൾക്ക് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച ജയറാം 'അബ്രഹാം ഓസ്‌ലറി'ലൂടെ തന്‍റെ പഴയ പ്രതാപത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് സിനിമ ആസ്വാദകർ. മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രത്തില്‍ 'അബ്രഹാം ഓസ്‌ലര്‍' എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ താരത്തിന്‍റെ രൂപവും ഭാവവുമെല്ലാം കയ്യടി നേടിയിരുന്നു.

പൂര്‍ണമായും ക്രൈം ത്രില്ലറായാണ് അണിയറ പ്രവർത്തകർ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം. അത്യന്തം സസ്പെന്‍സും ദുരൂഹതകളും നിറഞ്ഞ ഈ ചിത്രത്തിന്‍റെ നേരത്തെ പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. 'നിങ്ങൾ അന്വേഷിക്കുന്ന സത്യം നിങ്ങളെ അന്വേഷിക്കുകയാണ്' എന്ന ക്യാപ്‌ഷനോടെയാണ് മിഥുൻ മാനുവല്‍ ഫസ്റ്റ് ലുക്ക് പങ്കുവെച്ചത്.

ജയറാമിന്‍റെ വേറിട്ട ഗെറ്റപ്പും പോസ്റ്ററുകളിലും മറ്റും ദൃശ്യമായ കഥാന്തരീക്ഷകളുമെല്ലാം ചിത്രത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിനെ ശരിവെക്കുന്നതാണ്. കൂടാതെ ആട്, ആൻ മരിയ കലിപ്പിലാണ്, ആട് 2, അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങൾ സമ്മാനിച്ച മിഥുന്‍ മാനുവല്‍ തോമസിന്‍റെ സംവിധാന മികവും 'അബ്രഹാം ഓസ്‌ലറി'നായുള്ള കാത്തിരിപ്പിന്‍റെ ആക്കം കൂട്ടുന്നു.

2020ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘അഞ്ചാം പാതിരാ'യ്‌ക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അബ്രഹാം ഓസ്‍ലർ. ഡോ. രണ്‍ധീര്‍ കൃഷ്‌ണയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. അര്‍ജുന്‍ അശോകന്‍, ജഗദീഷ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ നന്ദകുമാര്‍, അനശ്വര രാജന്‍, ആര്യ സലിം, സെന്തില്‍ കൃഷ്‌ണ, അസീം ജമാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

വലിയ ബജറ്റുള്ള മെഡിക്കൽ ത്രില്ലര്‍ ഗണത്തിൽപെടുന്ന ഈ ചിത്രം നേരമ്പോക്കിന്‍റെ ബാനറില്‍ ഇര്‍ഷാദ് എം. ഹസനൊപ്പം മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് നിർമിക്കുന്നത്. മിഥുന്‍ മുകുന്ദ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. തേനി ഈശ്വര്‍ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് നിർവഹിക്കുന്നത് സൈജു ശ്രീധര്‍ ആണ്. കലാസംവിധാനം ഗോകുല്‍ദാസും നിർവഹിക്കുന്നു.

എക്‌സിക്ക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ജോണ്‍ മന്ത്രിക്കല്‍, ലൈന്‍ പ്രെഡ്യൂസര്‍ - സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ എക്‌സിക്ക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത് നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നത്.

സത്യൻ അന്തിക്കാടിന്‍റെ സംവിധാനത്തില്‍ 2019ൽ പുറത്തിറങ്ങിയ 'മകള്‍' എന്ന ചിത്രത്തിന് ശേഷം ജയറാം അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ‘അബ്രഹാം ഓസ്‍ലര്‍’. ഇതിനിടെ മണിരത്നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വൻ', 'അല വൈകുണ്‌ഠപുരമുലോ' എന്നിങ്ങനെ അന്യഭാഷ ചിത്രങ്ങളില്‍ സജീവമായിരുന്നു താരം.

READ MORE:'നിങ്ങൾ അന്വേഷിക്കുന്ന സത്യം നിങ്ങളെ അന്വേഷിക്കുകയാണ്': വീണ്ടും ത്രില്ലറുമായി മിഥുന്‍ മാനുവല്‍ തോമസ്, നായകൻ ജയറാം

ABOUT THE AUTHOR

...view details