കേരളം

kerala

ETV Bharat / entertainment

ആനന്ദം കഴിഞ്ഞു, 'പൂക്കാലം' വരവായി.; പുതിയ സിനിമയുമായി സംവിധായകൻ ഗണേശ് രാജ് - humans of pookalam trailer

ആനന്ദത്തിനു ശേഷം തൻ്റെ പുതിയ സിനിമ ഹ്യൂമൺസ്‌ ഓഫ് പൂക്കാലവുമായി സംവിധായകൻ ഗണേശ് രാജ്. വിജയരാഘവന്‍, കെപിഎസി ലീല, അന്നു ആൻ്റണി, റോഷൻ മാത്യു, വിനീത് ശ്രീനിവാസന്‍, ബേസില്‍ ജോസഫ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ ട്രെയിലർ ഇതിനോടകം യൂട്യൂബിൽ 11 ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു.

Aanandam director  pookalam  humans of pookalam  സംവിധായകൻ ഗണേശ് രാജ്  ഗണേശ് രാജ്  ഹ്യൂമൺസ്‌ ഓഫ് പൂക്കാലവുമായി സംവിധാകൻ ഗണേശ് രാജ്  വിജയരാഘവന്‍  അന്നു ആൻ്റണി  റോഷൻ മാത്യു  humans of pookalam malayalm trailer  humans of pookalam trailer  Aanandam director new movie
ആനന്ദത്തിനു ശേഷം തൻ്റെ പുതിയ സിനിമ പൂക്കാലവുമായി സംവിധായകൻ ഗണേശ് രാജ്.

By

Published : Mar 8, 2023, 4:59 PM IST

കോളേജ് പ്രണയവും, സൗഹൃദവും കോർത്തിണക്കി മലയാളക്കരയുടെ ഹൃദയം കീഴടക്കിയ സൂപ്പർ ഹിറ്റ് ചിത്രം ആനന്ദത്തിനു ശേഷം തൻ്റെ പുതിയ സിനിമ പൂക്കാലവുമായി എത്തുകയാണ് സംവിധായകൻ ഗണേശ് രാജ്. സംവിധാനത്തിന് പുറമെ സിനിമയുടെ രചനയും ഗണേശ് രാജ് തന്നെയാണ്. ഒരു നീണ്ട ഇടവേളക്കു ശേഷം ഹിറ്റ് സംവിധായകൻ പുതിയ സിനിമയുമായി തിരിച്ചു വരുമ്പോൾ പ്രേക്ഷക പ്രതീക്ഷ വളരെ വലുതാണ്. യൂട്യൂബിൽ പങ്കുവച്ച സിനിമയുടെ ട്രെയിലർ ഇതിനോടകം തന്നെ 11 ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു.

സിനിമയുടെ പേരു സൂചിപ്പിക്കുന്നതു പോലെ ഒരു പറ്റം മനുഷ്യരുടെ സ്‌നേഹത്തിൻ്റെയും, ശുദ്ധമായ പ്രണയത്തിൻ്റെയും, കരുതലിൻ്റെയും, മാറ്റങ്ങളുടെയും കഥ പറയുന്നതാണ് 'ഹ്യൂമൺസ് ഓഫ് പൂക്കാലം' എന്ന് ട്രെയിലറിലൂടെ വ്യക്തമാണ്. രണ്ടു കട്ടിലുകളിലായി പരസ്‌പരം അഭിമുഖമായി കിടക്കുന്ന വിജയരാഘവന്‍, കെപിഎസി ലീല എന്നിവരെയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. സംവിധായകൻ ഗണേശ് രാജ് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പങ്കുവച്ചത്. 'വളർച്ചയുടെയും മാറ്റത്തിൻ്റെയും സ്നേഹത്തിൻ്റെയും സീസൺ. രണ്ടാമത്തെ ചിത്രം, ഫസ്റ്റ് ലുക്ക്' പോസ്റ്റർ പങ്കുവച്ചുകൊണ്ട് ഗണേശ് കുറിച്ചു.

തോമസ് തിരുവല്ല ഫിലിംസ്, സി എൻ സി സിനിമാസ് എന്നിവയുടെ ബാനറിൽ തോമസ് തിരുവല്ല, വിനോദ് ഷൊര്‍ണുര്‍ എന്നിവർ ചേർന്നാണ് പൂക്കാലം നിർമിക്കുന്നത്. വിനീത് ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, അബു സലിം, ജഗദീഷ്, സുഹാസിനി മണിരത്‌നം, അന്നു ആൻ്റണി, റോഷൻ മാത്യു, ജോണി ആൻ്റണി, അരുൺ കുര്യൻ, സരസ ബാലുശ്ശേരി, ഗംഗ മീര, ശരത് സഭ, രാധ ഗോമതി, അരുൺ അജികുമാർ, അരിസ്റ്റോ സുരേഷ്, ഇവരെ കൂടാതെ പുതുമുഖങ്ങളായ നവ്യ, കാവ്യ, കമൽ, അമൽ എന്നിവരും സിനിമയുടെ ഭാഗമാണ്. ആനന്ദ് സി ചന്ദ്രനാണ് സിനിമയുടെ ഛായാഗ്രഹണം.

2016 ൽ ഗണേശ് രാജ് സംവിധാനം ചെയ്‌ത സിനിമയായ ആനന്ദത്തിലൂടെ മലയാള സിനിമയുടെ ഭാഗമായ വിശാഖ് നായർ, അരുൺ കുര്യൻ, അനാർക്കലി മരക്കാർ, റോഷൻ മാത്യു, സിദ്ധി മഹാജനകട്ടി, അന്നു ആൻ്റണി എന്നിവരും ഹ്യൂമൺസ് ഓഫ് പൂക്കാലത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. 90 ൽ കൂടുതൽ പ്രായദൈർഘ്യം തോന്നിക്കുന്ന ശാഠ്യക്കാരനായ ഒരു അപ്പൂപ്പൻ്റെ വേഷത്തിൽ എത്തുന്ന വിജയരാഘവൻ്റെ വേഷം ട്രെയിലറിൽ ഏറെ ശ്രദ്ധ നേടുന്നുണ്ട്.

1.54 മിനിറ്റ് ദൈർഘ്യമുള്ള സിനിമയുടെ ട്രെയിലർ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലുള്ളതാണ്. ഒരു മലയോര ഗ്രാമ പഞ്ചാത്തലത്തിൽ തുടങ്ങുന്ന സിനിമയുടെ ട്രെയിലറിൽ സിനിമയിലെ പ്രധാന അഭിനേതാക്കളെ പരിചയപ്പെടുത്തുന്നു. ഓരോ അഭിനേതാവിൻ്റെയും കഥാപാത്രത്തിൻ്റെ സ്വഭാവസവിശേഷതകളും ട്രെയിലറിൽ തന്നെ സംവിധായകൻ വരച്ചു കാട്ടുന്നുണ്ട്. ബേസിൽ ജോസഫിൻ്റെയും വിനീത് ശ്രീനിവാസൻ്റെയും വേഷങ്ങളും സിനിമയെക്കുറച്ചുള്ള പ്രതീക്ഷ കൂട്ടുകയാണ്. വിനീത് ശ്രീനിവാസൻ ട്രെയിലറിൽ പറയുന്ന ഒരു ഡയലോഗ് ഈ അടുത്തു നടന്ന കേരളാ ബ്ലാസ്റ്റേഴ്‌സിൻ്റെ കളിയുമായി ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്.

ABOUT THE AUTHOR

...view details