കേരളം

kerala

ETV Bharat / entertainment

നിങ്ങളുടെ വെറുപ്പും ട്രോളും കഴിഞ്ഞെങ്കില്‍ ഇതാ കുറച്ചുകൂടി, കൂടുതല്‍ പിറന്നാള്‍ ചിത്രങ്ങളുമായി ഇറ ഖാന്‍ - ആമിര്‍ ഖാന്‍ ഇറ ഖാന്‍

വിഷാദ രോഗത്തെ അതിജീവിച്ച കഥയെല്ലാം മുന്‍പ് ആമിര്‍ ഖാന്‍റെ മകള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. അഭിനയത്തോട് താല്‍പര്യമില്ലെന്നും താരപുത്രി പറഞ്ഞിരുന്നു.

aamir khan daughter  ira khan birthday pictures  ira khan cyber attack  aamir khan family  ഇറ ഖാന്‍ പിറന്നാള്‍ ചിത്രങ്ങള്‍  ആമിര്‍ ഖാന്‍ ഇറ ഖാന്‍  ഇറ ഖാന്‍ സൈബര്‍ ആക്രമണം
നിങ്ങളുടെ വെറുപ്പും ട്രോളും കഴിഞ്ഞെങ്കില്‍ ഇതാ കുറച്ചുകൂടി, കൂടുതല്‍ പിറന്നാള്‍ ചിത്രങ്ങളുമായി ഇറ ഖാന്‍

By

Published : May 15, 2022, 8:02 PM IST

ആമിര്‍ ഖാന്‍റെ മകള്‍ ഇറ ഖാന്‍റെ പിറന്നാള്‍ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്‍റെ 25ാം പിറന്നാളാണ് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സൂപ്പര്‍താരത്തിന്‍റെ മകള്‍ ആഘോഷിച്ചത്. പൂള്‍ ബെര്‍ത്ത്ഡേ പാര്‍ട്ടിയാണ് താരപുത്രിയുടെ ജന്മദിനത്തില്‍ നടന്നത്.

ഇറയുടെ പിറന്നാളിനായി ആമിര്‍ ഖാനൊപ്പം മുന്‍ഭാര്യമാരായ റീന ദത്തയും കിരണ്‍ റാവുവും ഒത്തുകൂടിയിരുന്നു. ആമിറിന്‍റെയും മുന്‍ ഭാര്യ റീനയുടെയും മൂത്തമകളാണ് ഇറ. ദീദിയുടെ പിറന്നാളിന് ആമിറിന്‍റെയും മുന്‍ ഭാര്യ കിരണ്‍ റാവുവിന്‍റെയും മകന്‍ ആസാദും എത്തിയിരുന്നു.

ആമിറിനും റീനയ്ക്കും സമീപം നിന്ന് പിറന്നാള്‍ കേക്ക് മുറിക്കുന്ന ഇറ ഖാന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ട്രെന്‍ഡിംഗായി മാറി. കുടുംബത്തിനൊപ്പം ഇറ ഖാന്‍റെ കാമുകന്‍ നുപുര്‍ ശിക്കാരെയും മറ്റ് സുഹൃത്തുക്കളുമുണ്ടായിരുന്നു.

ബിക്കിനിയിലാണ് ചിത്രങ്ങളില്‍ ആമിര്‍ ഖാന്‍റെ മകളെ കാണിച്ചത്. പിറന്നാള്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ ഇറയുടെ വസ്ത്രധാരണത്തിന് വലിയ രീതിയിലുളള വിമര്‍ശനങ്ങള്‍ വന്നിരുന്നു. പിതാവ് ഒപ്പമുളള സമയത്ത് ഇങ്ങനെയുളള വസ്ത്രം ധരിച്ചത് അരോചകമായി തോന്നുന്നു എന്നാണ് ചിലര്‍ ഇറയുടെ ചിത്രങ്ങള്‍ക്ക് താഴെ കുറിച്ചത്.

ഇത് നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് മറ്റുചിലരും കുറിച്ചു. രൂക്ഷമായ സൈബര്‍ ആക്രമണമാണ് ആമിര്‍ ഖാന്‍റെ മകള്‍ക്ക് നേരെ ഉണ്ടായത്. അതേസമയം തന്നെ ഇറ ഖാനെ പിന്തുണച്ചുകൊണ്ടുളള കമന്‍റുകളും സമൂഹ മാധ്യമങ്ങളില്‍ വന്നു. ഇപ്പോള്‍ തന്‍റെ പിറന്നാള്‍ ആഘോഷത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരപുത്രി.

ചിത്രങ്ങള്‍ക്കൊപ്പം ഇറ ഖാന്‍ കുറിച്ച അടിക്കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. എല്ലാവരും എന്‍റെ ബെര്‍ത്ത്‌ഡേ ഫോട്ടോകളെ വെറുത്തും ട്രോളിയും കഴിഞ്ഞെങ്കില്‍ ഇതാ കുറച്ചുകൂടി എന്നാണ് പുതിയ ചിത്രങ്ങള്‍ക്കൊപ്പം താരപുത്രി തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചത്.

ഇറയുടെ കാമുകനും ഫിറ്റ്‌നെസ് പരിശീലകനുമായ നുപുര്‍ ശിക്കാരെ, നടി ഫാത്തിമ സന ഷെയ്ഖ്, മറ്റ് സുഹൃത്തുകള്‍ തുടങ്ങിയവരാണ് ഇറയുടെ പുതിയ ചിത്രങ്ങളിലുളളത്.

ABOUT THE AUTHOR

...view details