ന്യൂഡല്‍ഹി:2020ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മലയാളികള്‍ക്ക് അഭിമാന നിമിഷം. മികച്ച നടിയായി അപര്‍ണ ബാലമുരളി തിരഞ്ഞെടുക്കപ്പെട്ടു. സുരറൈ പോട്ര് എന്ന ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയതിനാണ് അപര്‍ണയ്‌ക്ക് പുരസ്‌കാരം ലഭിച്ചത്.
അയ്യപ്പനും കോശിയും ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സഹനടനുളള പുരസ്‌കാരം ബിജു മേനോന്‍ നേടി. അന്തരിച്ച പ്രശസ്‌ത സംവിധായകന്‍ സച്ചി അയ്യപ്പനും കോശിയിലൂടെ മികച്ച സംവിധായകനായി. മികച്ച മലയാള ചിത്രം തിങ്കളാഴ്‌ച നിശ്ചയം ആണ്. സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് തിങ്കളാഴ്‌ച നിശ്ചയം.
കാവ്യ പ്രകാശ് സംവിധാനം ചെയ്‌ത വാങ്ക് എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. സുരറൈ പോട്രിലൂടെ മികച്ച സംഗീത സംവിധായകനായി ജിവി പ്രകാശ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുളള പുരസ്‌കാരം സൂര്യയും അജയ് ദേവ്‌ഗണും പങ്കിട്ടു. സുരറൈ പോട്രിലെ പ്രകടനത്തിനാണ് സൂര്യയ്‌ക്ക് അവാര്‍ഡ് ലഭിച്ചത്.