മലയാളിയായ വിനിൽ മാത്യു തപ്‌സി പന്നുവിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ഹസീൻ ദിൽറുബയിലെ വീഡിയോ ഗാനം പുറത്ത്. ലക്കീരൻ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിൽ വിക്രാന്ത് മാസ്, ഹർഷവർധൻ റാണെ എന്നിവരാണ് നായകന്മാരായെത്തുന്നത്.
അമിത് ത്രിവേദി സംഗീത നൽകിയ ഗാനം അസീസ് കൗർ, ദേവേന്ദർ പാൽ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. സിദ്ധാന്ത് മാഗോയുടേതാണ് വരികൾ. പ്രണയവും സംഘർഷവും കോർത്തിണക്കിയതാണ് സിനിമയിലെ വീഡിയോ ഗാനവും നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും.