കേരളം

kerala

ETV Bharat / elections

രാജ്നാഥ് സിംഗിന് എതിരെ പൂനം സിന്‍ഹ പത്രിക സമര്‍പ്പിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെതിരെ എസ്പി - ബിഎസ്പി സഖ്യ സ്ഥാനാര്‍ഥിയായാണ് പൂനം മത്സരിക്കുന്നത്.

പൂനം സിന്‍ഹ ലഖ്നൗവില്‍ പത്രിക സമര്‍പ്പിച്ചു

By

Published : Apr 18, 2019, 4:06 PM IST

നടനും ബീഹാറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ ലഖ്നൗവില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെതിരെ എസ്പി - ബിഎസ്പി സഖ്യ സ്ഥാനാര്‍ഥിയായാണ് പൂനം മത്സരിക്കുന്നത്. രണ്ടു ദിവസം മുമ്പ് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന പൂനത്തിനെ അധ്യക്ഷന്‍ അഖിലേഷ് യാദവാണ് സ്ഥാനാര്‍ഥിയായി നിര്‍ദ്ദേശിച്ചത്. മുസ്ളീം, കായസ്ത്, സിന്ധി വോട്ടുകള്‍ അനുകൂലമായി വന്നാല്‍ പൂനം സിന്‍ഹയ്ക്ക് രാജ്നാഥ് സിങ്ങിനെതിരെ വെല്ലുവിളി ഉയര്‍ത്താനാകും.1991 മുതല്‍ ബിജെപിയെ കൈവിടാത്ത ലഖ്നൗവില്‍ നിന്ന് 2009 വരെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എബി വാജ്പേയാണ് പാര്‍ലമെന്‍റിലെത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 55.7 ശതമാനം വോട്ടോടെ മൂന്നുലക്ഷത്തിലധികം ഭൂരിപക്ഷം നേടിയാണ് രാജ്നാഥ് സിങ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആചാര്യ പ്രമോദ് കൃഷ്ണനും മത്സര രംഗത്തുണ്ട്. പൂനത്തിന്‍റെ ഭര്‍ത്താവും മുന്‍ ബിജെപി നേതാവുമായ ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസ് ടിക്കറ്റില്‍ ബീഹാറിലെ പട്ന സാഹിബില്‍ നിന്ന് മത്സരിക്കുന്നുണ്ട്. ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ എസ്പി, ബിഎസ്പി, ആര്‍എല്‍ഡി എന്നിവര്‍ സഖ്യമായാണ് മത്സരിക്കുന്നത്. സമാജ്വാദി പാര്‍ട്ടി 37 സീറ്റിലും ബിഎസ്പി 38 സീറ്റിലും ആര്‍എല്‍ഡി മൂന്നു സീറ്റിലുമാണ് മത്സരിക്കുന്നത്.

ABOUT THE AUTHOR

...view details