കേരളം

kerala

ETV Bharat / elections

തൃശ്ശൂരിൽ 25000 വോട്ടുകളുടെ ഭൂരിപക്ഷം നേടുമെന്ന് ടി എൻ പ്രതാപൻ - loksabha election 2019

യുഡിഎഫ് 25000 വോട്ടിന്‍റെ ഭൂരിപക്ഷം നേടുമെന്നും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു.

ടി എൻ പ്രതാപൻ

By

Published : May 15, 2019, 6:50 PM IST

Updated : May 15, 2019, 7:25 PM IST

തൃശ്ശൂര്‍: തൃശ്ശൂര്‍ ലോക്സഭാ സീറ്റില്‍ യുഡിഎഫിന് തിരിച്ചടി നേരിടുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ടിഎന്‍ പ്രതാപന്‍ പറഞ്ഞു. 25000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്നും എൽഡിഎഫ് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തിലെ വോട്ടുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെയാണ്. മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവര്‍ യുഡിഎഫിനാണ് വോട്ട് ചെയ്തതെന്നും ബിജെപി മൂന്നാം സ്ഥാനത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ പറയാത്ത കാര്യമാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ചത്. പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും നിഷേധിക്കുന്നുവെന്നും പ്രതാപൻ കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂരില്‍ യുഡിഎഫിന്‍റെ ജയം ഉറപ്പെന്ന് ടിഎന്‍ പ്രതാപന്‍

ഇന്നലെ നടന്ന കെപിസിസി യോഗത്തിൽ ബിജെപിയുടെ പ്രചാരണം തൃശൂരിൽ യുഡിഎഫിന് തിരിച്ചടിയാകുമെന്ന് ടി എൻ പ്രതാപൻ ആശങ്ക പ്രകടിപ്പിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്തകള്‍ നിഷേധിച്ച് പ്രതാപന്‍ രംഗത്തെത്തിയത്.

Last Updated : May 15, 2019, 7:25 PM IST

ABOUT THE AUTHOR

...view details