തിരുവനന്തപുരം: തൃശൂർ സീറ്റ് നൽകാത്തതിനാലാണ് താൻ പാർട്ടി വിട്ടത് എന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ആരോപണം തെറ്റെന്ന് മുൻ കോൺഗ്രസ് വക്താവ് ടോം വടക്കൻ. സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും ആരോപണങ്ങൾക്ക് മുല്ലപ്പള്ളി തെളിവ് നൽകണമെന്നും ടോം വടക്കൻ ആവശ്യപ്പെട്ടു.
തൃശൂർ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ടോം വടക്കൻ - tom vadakkan
തൃശൂർ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ആരോപണം തെറ്റ്. ആരോപണങ്ങൾക്ക് മുല്ലപ്പള്ളി തെളിവ് നൽകണമെന്നും ടോം വടക്കൻ പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ആരോപണം തെറ്റ്; ടോം വടക്കൻ
ഭിന്നിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയമാണ് കോൺഗ്രസ് പാർട്ടി നിലവിൽ സ്വീകരിക്കുന്നത്. രാഹുൽഗാന്ധിയുടെ വയനാട് മത്സരം ഇതിന്‍റെ ഭാഗമാണെന്നും അങ്ങനെ അല്ല എങ്കിൽ അദ്ദേഹം തിരുവനന്തപുരം പോലെയുള്ള മറ്റേതെങ്കിലും സ്ഥലം തെരഞ്ഞെടുക്കുകയാണ് വേണ്ടിയിരുന്നത്. കോൺഗ്രസ് പാർട്ടി വിട്ടത് ന്യൂനപക്ഷങ്ങൾക്കുള്ള സന്ദേശം കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ബിജെപിയുടെ ഒരു സാധാരണ പ്രവർത്തകൻ മാത്രമാണെന്നും ടോം വടക്കൻ തിരുവനന്തപുരത്ത് പറഞ്ഞു.