ടിക്കാറാം മീണയ്ക്ക് എതിരെ മാനനഷ്ടക്കേസ് നൽകും: ശ്രീധരൻ പിള്ള - ശ്രീധരൻ പിള്ള
ശ്രീധരന്‍ പിള്ള തന്നോട് രണ്ട് വട്ടം മാപ്പ് പറഞ്ഞുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞിരിന്നു. ഇതിനെതിരെയാണ് ശ്രീധരന്‍ പിള്ള രംഗത്ത് വന്നിരിക്കുന്നത്
കോഴിക്കോട്:മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയ്ക്ക് എതിരെ ബിജെപി സംസ്ഥാനാധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. താൻ മാപ്പ് പറഞ്ഞെന്ന പരാമർശം നടത്തിയ മീണക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ബിജെപി സ്ഥാനാർഥിയായ സുരേഷ് ഗോപിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന്‍റെ പേരിൽ ചിലർ ജില്ലാ കളക്ടർക്ക് നേരെ നടത്തിയ പരാമർശത്തെ തുടർന്ന്, ഇത് തുടരാൻ പാടില്ലെന്ന് താൻ പറഞ്ഞിരുന്നു. ഇതിനെയാണ് മാപ്പ് പറഞ്ഞതായി ചിത്രീകരിച്ചത്. ജീവിതത്തിൽ അങ്ങനെ ആകെ ഒരു തവണയാണ് മീണയെ വിളിച്ചിട്ടുള്ളൂ എന്നും പിള്ള പറയുന്നു. ശബരിമല വിഷയത്തിൽ താൻ പറഞ്ഞതെല്ലാം ശരിയാണെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും, അസുലഭമായ സന്ദർഭമായി തെരഞ്ഞെടുപ്പ് മാറിയെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.