കേരളം

kerala

ETV Bharat / elections

"വീണാ ജോർജിനെ ശബരിമല നടയിൽ നിർത്തി സെൽഫി എടുക്കും", കമന്‍റ് വ്യാജമെന്ന വിശദീകരണവുമായി വിഷ്ണു ജയകുമാർ - Sabarimala

വ്യാജ കമന്‍റ് സമൂഹമാധ്യമത്തില്‍ പ്രചരിച്ച സംഭവത്തില്‍ വിശദീകരണവുമായി എസ് എഫ് ഐ പ്രവര്‍ത്തകന്‍ വിഷ്ണു വിജയകുമാര്‍.

വിഷ്ണു ജയകുമാർ

By

Published : Apr 18, 2019, 4:19 PM IST

Updated : Apr 18, 2019, 7:07 PM IST

വിശദീകരണവുമായി വിഷ്ണു ജയകുമാർ

കോട്ടയം: പത്തനംതിട്ട എൽഡിഎഫ് സ്ഥാനാർഥി വീണ ജോർജിനെയും ശബരിമലയെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഫെയ്സ്ബുക്കില്‍ വന്ന കുറിപ്പ് തന്‍റേതല്ലന്ന വിശദീകരണവുമായി എസ്എഫ്ഐ പ്രവര്‍ത്തകന്‍ വിഷ്ണു ജയകുമാര്‍. തന്‍റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ക്രീൻഷോട്ട് എടുത്തേതാ ഫോട്ടോഷോപ്പിലൂടെ നിർമ്മിച്ചതോ ആണ് ആ കുറിപ്പെന്നും, തന്നെ കരുവാക്കി മറ്റാരോ ചെയ്തതാണ് ഇതൊന്നും വിഷ്ണു ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് വിഷ്ണുവിന്‍റെ ഫേസ്ബുക്ക് പേജില്‍ മോശമായ ഭാഷയില്‍ കമന്‍റ് പ്രത്യക്ഷപ്പെട്ടത്. വീണാ ജോർജിനെ ശബരിമല നടയിൽ നിർത്തി സെൽഫി എടുക്കുമെന്നും അരവണ കൗണ്ടറില്‍ വിസ്പറും സ്റ്റേയ്ഫ്രീയും വിൽക്കാന്‍ വീണ ജോർജ് ഉറപ്പ് നൽകിയിട്ടുണ്ട് എന്നുമായിരുന്നു കമന്‍റ്. എന്നാല്‍ അങ്ങനൊരു കമന്‍റ് തന്‍റെ അക്കൗണ്ടില്‍ നിന്നും അയച്ചിട്ടില്ലന്നും. സംഭവത്തിൽ കറുകച്ചാൽ പൊലീസിനു പരാതി നൽകിയതായും, തെറ്റായ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെയും, നവമാധ്യമങ്ങളില്‍ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചവർക്കെതിരെയും മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുമെന്നും വിഷ്ണു കോട്ടയത്ത് മാധ്യമങ്ങളോടു പറഞ്ഞു.

വീണ ജോർജിന് അനുകൂലമായി നവമാധ്യമങ്ങളിൽ ക്യാമ്പയിൻ സംഘടിപ്പിച്ചത് പലർക്കും തന്നോട് വിരോധം ഉണ്ടാക്കിയിരുന്നു. അങ്ങനെ ആരെങ്കിലും ആകാം ഇത് ചെയ്തതെന്നും വിഷ്ണു ജയകുമാർ ആരോപിക്കുന്നു.

Last Updated : Apr 18, 2019, 7:07 PM IST

ABOUT THE AUTHOR

...view details