ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി. കൊട്ടിക്കലാശത്തിനിടെ കേരളത്തില്‍ പലയിടത്തും സംഘര്‍ഷം. പലയിടത്തും കല്ലേറും ലാത്തിച്ചാര്‍ജ്ജും. സ്ഥാനാർഥികൾക്കും പൊലീസുകാര്‍ക്കും അടക്കം നിരവധി പേർക്ക് പരിക്ക്. വടകരയില്‍ കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷാവസ്ഥയെ തുടരുന്ന സാഹചര്യത്തില്‍ വടകരയില്‍ തിരഞ്ഞെടുപ്പ് ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടകര, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് നിരോധാജ്ഞ പ്രഖ്യാപിച്ചത്. പൊതുപരിപാടികള്‍ പാടില്ല. തിരുവനന്തപുരം വേളിയിൽ കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് എ.കെ ആന്‍റണിയുടെ റോഡ് ഷോ സിപിഎം പ്രവർത്തകർ തടഞ്ഞു.
പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി: പലയിടത്തും വ്യാപക അക്രമം - election
വടകരയിൽ നിരോധനാജ്ഞ, തിരുവനന്തപുരം വേളിയിൽ എ.കെ ആന്‍റണിയെ സിപിഎം പ്രവർത്തകർ തടഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ കെ സുരേന്ദ്രന്‍റെ വാഹനം തടഞ്ഞു. ആലത്തൂരില്‍ കല്ലേറ്
കൊച്ചിയിലും, ആലപ്പുഴയിലും എൽഡിഎഫ് പ്രവർത്തകരും എസ്ഡിപിഐ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ആറ്റിങ്ങലില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഇതേതുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കണ്ണൂരില്‍ യുഡിഎഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും. കാസര്‍കോഡ് യുഡിഎഫ് - എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. കരുനാഗപ്പള്ളിയില്‍ യുഡിഎഫ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ. പൊലീസ് ലാത്തി വീശി. മലപ്പുറത്ത് യുഡിഎഫ് - എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും. തൊടുപുഴയില്‍ സംഘര്‍ഷത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകന് പരിക്കേറ്റു. കൊട്ടിക്കലാശത്തിനിടെ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ കാഞ്ഞിരപ്പള്ളിയില്‍ തടഞ്ഞു. കാഞ്ഞിരപ്പള്ളി പേട്ട കവലയില്‍ വച്ചാണ് കെ സുരേന്ദ്രനെ തടഞ്ഞത്. പാലക്കാടും ആലത്തൂരിലും യുഡിഎഫ് സ്ഥാനാർഥികൾക്ക് നേരെ കല്ലെറിഞ്ഞതായി പരാതിയുണ്ട്.