രാഹുൽ ഗാന്ധി നാളെ മലപ്പുറത്ത് - രമേശ് ചെന്നിത്തല
മലപ്പുറം ജില്ലയിലെ വണ്ടൂരിലാണ് പ്രചരണം നടത്തുക
രാഹുൽ ഗാന്ധി(ഫയൽ ചിത്രം)
ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുൽ ഗാന്ധി നാളെ മലപ്പുറം ജില്ലയിലെ വണ്ടൂരിൽ പ്രചരണം നടത്തും. ബൈപ്പാസ് റോഡിലെ സിയന്ന ഓഡിറ്റോറിയത്തിനടുത്തുള്ള പാടത്താണ് വേദി സജ്ജീകരിച്ചിരിക്കുന്നത്. ഹെലികോപ്ടറിലായിരിക്കും രാഹുല്‍ വണ്ടൂരിലെത്തുക. രാഹുൽ എത്തുന്നതിന് മുന്നോടിയായി ഇന്നലെ രമേശ് ചെന്നിത്തല വണ്ടൂരിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.