തിരുവനന്തപുരം:തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച വസ്തുക്കൾ പരിസ്ഥിതി സൗഹാർദ്ദ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന കുമ്മനം രാജശേഖരന്‍റെ 'പുനർനവ' പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. ഹരിത രാഷ്ട്രീയം സംശുദ്ധ ജനാധിപത്യത്തിന് എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം. രാവിലെ 11 മണിക്ക് കരമന ശാസ്ത്രി നഗറില്‍ നടന്ന വിതരണ ഉദ്ഘാടന ചടങ്ങിൽ മുൻ ഡിജിപി ഡോക്ടർ ടി പി സെൻകുമാർ , മേനകാ സുരേഷ്, സുരേഷ്കുമാർ എന്നിവർ പങ്കെടുത്തു.
കുമ്മനം രാജശേഖരന്‍റെ 'പുനര്‍വ' പരിപാടി ആരംഭിച്ചു - പുനർനവ
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച വസ്തുക്കൾ പരിസ്ഥിതി സൗഹാർദ്ദ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന കുമ്മനം രാജശേഖരന്‍റെ പരിപാടിയാണ് 'പുനർനവ'
തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ കിട്ടിയ ഷോളുകൾ തോർത്തുകൾ , പൊന്നാട, എന്നിവ ഉപയോഗിച്ച് തുണിസഞ്ചി, തൊപ്പി, ഹാൻഡ് കർച്ചീഫ്, ടവ്വൽ, തലയണ കവർ എന്നിവയൊക്കെയാണ് നിർമ്മിക്കുന്നത്. ഏകദേശം ഒരു ലക്ഷത്തോളം തുണിത്തരങ്ങളാണ് സ്വീകരണ പരിപാടികൾക്കിടെ കുമ്മനത്തിന് ലഭിച്ചത്. അതോടൊപ്പം പ്രചാരണത്തിന് ഉപയോഗിച്ച ഫ്ലക്സ് ബോർഡുകള്‍ ഗ്രോബാഗുകൾ ആയി മാറും.
ബിഎംഎസിന്‍റെ വനിതാ തൊഴിലാളികളാണ് തുന്നൽ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബോഹർ ബയോടെക്നോളജിസ് ആണ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമാതാക്കൾ. കരമന വാർഡിൽ സൗജന്യമായി തന്നെ ഉൽപ്പന്നങ്ങൾ ആദ്യം വിതരണം ചെയ്യും. സഹകരണ സംഘങ്ങളും, വിവിധ സർവീസ് സംഘടനകളും ഇതിനകം തന്നെ ഉൽപന്നങ്ങൾ ആവശ്യപ്പെട്ട് മുന്നോട്ടുവന്നിട്ടുണ്ട്