ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു എന്നതിന് തെളിവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്ര ഉത്തരവ് മുഖ്യമന്ത്രി ഉയര്‍ത്തി കാണിച്ചു. കേന്ദ്രനിർദ്ദേശത്തിന് തെളിവുണ്ടോ എന്ന ബി ജെ പിയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ കേന്ദ്ര സർക്കാരിന്‍റെ ഉത്തരവ് വായിച്ചത്.
ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാൻ കേന്ദ്രം നിര്‍ദേശിച്ചതിന് തെളിവുമായി പിണറായി വിജയന്‍ - എൽഡിഎഫ്
ഉത്തരേന്ത്യയില്‍ വര്‍ഗീയലഹളയ്ക്ക് കാരണമായ ചില റോഡ് ഷോകളെപോലെ കേരളത്തില്‍ റോഡ് ഷോ നടത്താന്‍ ചില ആളുകള്‍ ശ്രമിക്കുന്നുണ്ട്. ഉത്തരേന്ത്യയില്‍ വര്‍ഗീയലഹള നടന്ന സാഹചര്യത്തിലേക്ക് കേരളത്തെ എത്തിക്കാന്‍ ശ്രമിക്കുന്ന എന്നതിന്റെ സൂചനയാണിതെന്ന് മുഖ്യമന്ത്രി.
ക്രമസമാധാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശബരിമലയുടെ വെളിച്ചത്തില്‍ കൃത്യമായ നടപടി എടുക്കണം എന്നാണ് ഐഎസ്ഐബി, കേന്ദ്ര അഭ്യന്തരമന്ത്രാലയം, അഭ്യന്തര സുരക്ഷ, ഫസ്റ്റ് ഡിവിഷന്‍ എന്ന സര്‍ക്കുലറില്‍ പറയുന്നത്. ഞാന്‍ കളവ് പറയാറില്ല. നിങ്ങള്‍ ഇത് ചോദിക്കും എന്നതിനാലാണ് തെളിവുമായി വന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്തരേന്ത്യയില്‍ വര്‍ഗീയലഹള നടത്തിപ്പോയ ചില റോഡ് ഷോകളെപോലെ കേരളത്തില്‍ റോഡ് ഷോ നടത്താന്‍ ചില ആളുകള്‍ ശ്രമിക്കുന്നുണ്ട്. ഉത്തരേന്ത്യയില്‍ വര്‍ഗീയലഹള നടന്ന സാഹചര്യത്തിലേക്ക് കേരളത്തെ എത്തിക്കാന്‍ ശ്രമിക്കുന്ന എന്നതിന്റെ സൂചനയാണിത്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വര്‍ഗീയത പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആപത്കരമാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയും യുഡിഎഫും പല മണ്ഡലങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും സഹായം ചെയ്യുന്നുണ്ട്. പ്രളയദുരന്തത്തിൽ കേന്ദ്രം കേരളത്തോട് കാണിച്ച അവഗണനക്കെതിരെ യുഡിഎഫ് ഒരക്ഷരം മിണ്ടിയില്ലെന്നതും ബിജെപിയുടെ നയം യുഡിഎഫും തുടരുന്നു എന്നത് വ്യക്തമാക്കുന്നതായും പിണറായി പറഞ്ഞു. കേരളത്തിൽ എൽഡിഎഫിന്റെ വിജയം സർവ്വേ ഫലങ്ങൾക്കും മുകളിലായിരിക്കുമെന്നും കണ്ണൂർ പ്രസ്ക്ലബിന്റെ മീറ്റ് ദി പ്രസിൽ മുഖ്യമന്ത്രി പറഞ്ഞു.