കൊച്ചി:രാജ്യം തെരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുമ്പോൾ വേറിട്ട പ്രചാരണ രീതികൾ തേടുകയാണ് സ്ഥാനാർഥികളും മുന്നണികളും. പുതുമയുളള പോസ്റ്ററുകളും ഗാനങ്ങളും തെരുവുനാടകങ്ങളും സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ ഒക്കെയായി കളം നിറയുന്ന തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഹൈബി ഈഡന്‍റെ കൈപ്പത്തി ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടം ടെക്കികൾ.
കൈപ്പത്തി ആപ്ലിക്കേഷനുമായി ഹൈബി ഈഡന്‍
സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക് നീങ്ങാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം. വേറിട്ട പ്രചാരണ രീതികളുമായി സ്ഥാനാര്‍ഥികള്‍
ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ നിർമ്മിച്ചിരിക്കുന്ന കൈപ്പത്തി ആപ്പ് പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ആപ്ലിക്കേഷൻ ഉപയോഗിച്ച് ഹൈബി ഈഡന്‍റെ വിവിധ പോസ്റ്ററുകൾ സ്കാൻ ചെയ്യുമ്പോൾ ഹൈബിയുടെ വികസന കാഴ്ചപ്പാടുകളും, മുൻകാല പ്രവർത്തനങ്ങള്‍ അടങ്ങിയ ഗാനങ്ങളും കാണാം. ഓരോ ദിവസത്തെയും പ്രചാരണ പരിപാടികളുടെ വിശദാംശങ്ങൾ മുതൽ സ്ഥാനാര്‍ഥിയുടെ വോട്ടഭ്യര്‍ഥന വരെ കൈപ്പത്തി ആപ്ലിക്കേഷനിൽ കാണാം.
കടവന്ത്ര ആസ്ഥാനമായ സ്ട്രോക്സ് ടെക്നോളജീസ് ആണ് സൗജന്യമായി ഈ ആപ്ലിക്കേഷൻ നിർമ്മിച്ചത്. വരും ദിവസങ്ങളിൽ ഐഒഎസ് പ്ലാറ്റ്ഫോമിലും കൈപ്പത്തി ആപ്ലിക്കേഷനിൽ ലഭ്യമാക്കാനുളള ശ്രമം നടക്കുകയാണ്.