കേരളം

kerala

ETV Bharat / elections

ലോക്നാഥ് ബെഹ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - ലോക്നാഥ് ബെഹ്റ

പൊലീസ് സേനയെ ഉപയോഗിച്ച് ലോക്നാഥ് ബെഹ്റ പാര്‍ട്ടിക്ക് ഫണ്ട് പിരിവ് നടത്തുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. പൊലീസുകാരെ ഭീഷണിപ്പെടുത്തുന്നു. നിർഭയമായി അവർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അവസരം നഷ്ടപ്പെടുമെന്നും മുല്ലപ്പള്ളി.

മുല്ലപ്പള്ളി രാമചന്ദ്രൻ

By

Published : Apr 14, 2019, 5:47 PM IST

തിരുവനന്തപുരം: പോസ്റ്റൽ വോട്ട് ചെയ്യുന്ന പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഡിജിപി ലോക്നാഥ് ബെഹ്റയുടെ സര്‍ക്കുലറിനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സർക്കുലറിന് പിന്നിൽ ഡിജിപിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഡിജിപി ലോക്നാഥ് ബെഹ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് പെരുമാറുന്നതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. പൊലീസുകാരെ ഭീഷണിപ്പെടുത്തുന്നു. നിർഭയമായി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അവസരം പൊലീസുകാര്‍ക്ക് നഷ്ടപ്പെടും. ഇത് കേരള പൊലീസിന് അപമാനമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിച്ച് സിപിഎം ഓഫീസില്‍ എത്തിക്കുന്ന പോസ്റ്റുമാന്‍റെ ചുമതലയാണ് ഡിജിപി നിര്‍വഹിക്കുന്നത്. സേനയെ ഉപയോഗിച്ച് ബെഹ്റ പാർട്ടിക്ക് ഫണ്ട് പിരിവ് നടത്തുകയാണെന്നും പോലീസിനെ സിപിഎമ്മിന് അനുകൂലമാക്കി മാറ്റാനാണ് ഡിജിപി ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details