കണ്ണൂര്‍: കണ്ണൂർ തളിപ്പറമ്പ് പാമ്പുരുത്തിയിൽ മുസ്ലിം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന പരാതിയിൽ ജില്ലാ കലക്ടർ മീർ മുഹമ്മദലി തെളിവെടുപ്പ് ആരംഭിച്ചു. പാമ്പുരുത്തി മാപ്പിള എയുപി സ്കൂളിലെ 166-ാം ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസർ, എൽഡിഎഫ് പോളിംഗ് ഏജന്‍റുമാരായ മുഹമ്മദ് കുഞ്ഞി, സഹീർ എന്നിവർ ജില്ലാ കലക്ടർക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകി. ഇവരുടെ മൊഴി പരിശോധിച്ച ശേഷം കള്ളവോട്ട് ആരോപണവിധേയരെ ചോദ്യം ചെയ്യും.
കണ്ണൂർ തള്ളിപ്പറമ്പില്‍ കള്ളവോട്ട്; ജില്ലാ കലക്ടർ തെളിവെടുപ്പ് ആരംഭിച്ചു - കണ്ണൂർ തള്ളിപ്പറമ്പില്‍ കള്ളവോട്ട്
പാമ്പുരുത്തി ബൂത്തിലെ 28 പ്രവാസി വോട്ടുകൾ ലീഗ് പ്രവർത്തകർ കള്ളവോട്ടായി ചെയ്തുവെന്ന എൽഡിഎഫിന്‍റെ പരാതിയെ തുടർന്നാണ് കലക്ടറുടെ നടപടി
പാമ്പുരുത്തി ബൂത്തിലെ 28 പ്രവാസി വോട്ടുകൾ ലീഗ് പ്രവർത്തകർ കള്ളവോട്ടായി ചെയ്തുവെന്ന എൽഡിഎഫിന്‍റെ പരാതിയെ തുടർന്നാണ് കലക്ടറുടെ നടപടി. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും എൽഡിഎഫ് പുറത്തിവിട്ടിരുന്നു. അതെ സമയം ആരോപണ വിധേയരായ 28 പേരിൽ മൂന്ന് പേരെ ലീഗ് നേതാക്കൾ ഇന്നലെ വാർത്താ സമ്മേളനത്തിൽ ഹാജരാക്കി. ആരോപണവിധേയരായവരിൽ രണ്ട് പേർ വോട്ട് ചെയ്ത ശേഷം വിദേശത്തേക്ക് മടങ്ങിയെന്നും ബാക്കിയുള്ളവരുടെ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും ലീഗ് ജില്ലാ കമ്മറ്റി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.