കേരളം

kerala

ETV Bharat / elections

" തിരഞ്ഞെടുപ്പ് വരും പോകും, മനുഷ്യനാണ് വലുത് "; ബെന്നി ബെഹനാനെ കാണാനെത്തി ഇന്നസെന്‍റ് - യുഡിഎഫ് സ്ഥാനാര്‍ഥി

ആശുപത്രിക്കിടക്കയിലുള്ള എതിർ സ്ഥാനാര്‍ഥിയെ കാണാനെത്തി ഇന്നസെന്‍റ്.

ബെന്നി ബെഹനാനെ കാണാനെത്തി ഇന്നസെന്‍റ്

By

Published : Apr 5, 2019, 4:15 PM IST

Updated : Apr 5, 2019, 4:29 PM IST

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാനെ കാണാന്‍ ഇന്നസെന്‍റ് എത്തി. ചാലക്കുടിയില്‍ ബെന്നി ബെഹാന്നാന് എതിരായി മത്സരിക്കുന്നത് ഇന്നസെന്‍റാണ്. ആശുപത്രിയിലെത്തിയ ഇന്നസെന്‍റ് ബെന്നി ബെഹനാനെ സന്ദര്‍ശിച്ചതിന് ശേഷം ബെന്നിയുടെ ഭാര്യയെ കണ്ട് രോഗ വിവരം തിരക്കി.

എതിര്‍ സ്ഥാനാര്‍ഥി എന്നതല്ല, മനുഷ്യനാണ് വലുത് '; ബെന്നി ബെഹനാനെ കാണാനെത്തി ഇന്നസെന്‍റ്

രണ്ട് തവണ കാന്‍സര്‍ വന്ന ശേഷവും താൻ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനായിട്ടുണ്ടെന്നും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ഇന്നസെന്‍റ് പറഞ്ഞു. തിരകെ പോകുന്ന വഴിക്ക് മാധ്യമ പ്രവര്‍ത്തകരോടായി വിശേഷം പങ്കുവെയ്ക്കാനും നടന്‍ കൂടിയായ ഇന്നസെന്‍റ് മറന്നില്ല. എതിര്‍ സ്ഥാനാര്‍ഥിയെ കാണാനല്ല, മനുഷ്യത്വം മാനിച്ചാണ് താനെത്തിയതെന്ന് ഇന്നസെന്‍റ് പറഞ്ഞു.

Last Updated : Apr 5, 2019, 4:29 PM IST

ABOUT THE AUTHOR

...view details