കാസര്‍കോട്: തെരഞ്ഞെടുപ്പ് കമ്മീഷൻ ആരുടെയെങ്കിലും പ്രസംഗം നിരോധിക്കുന്നുണ്ടെങ്കിൽ ആദ്യം നിരോധിക്കേണ്ടത് അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും പ്രസംഗങ്ങളാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മതത്തെ ഉപയോഗിച്ച് വോട്ടു തേടുന്ന ബിജെപി വാ തുറക്കുന്നത് ഇന്ത്യയുടെ ഭരണഘടനയ്ക്ക് എതിരെയാണ്.
ആദ്യം നിരോധിക്കേണ്ടത് മോദിയുടേയും അമിത് ഷായുടേയും പ്രസംഗങ്ങള്‍: ബൃന്ദ കാരാട്ട് - അമിത് ഷാ
ഒരേ സാമ്പത്തിക നയങ്ങൾ പിന്തുടരുന്ന ബിജെപിയും കോൺഗ്രസും ഒരേ വശം ചേർന്നാണ് പ്രവർത്തിക്കുന്നതെന്നും ബൃന്ദ കാരാട്ട് ആരോപിച്ചു.
ബൃന്ദ കാരാട്ട്
രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് പിന്തുടരുന്നത് ബിജെപി നയങ്ങളാണ്. ഒരേ നയങ്ങൾ പിന്തുടരുന്ന ബിജെപിയും കോൺഗ്രസും ഒരേ വശം ചേർന്നാണ് പ്രവർത്തിക്കുന്നതെന്നും ബൃന്ദ കാരാട്ട് കാസർകോട് പറഞ്ഞു.
Last Updated : Apr 16, 2019, 7:10 PM IST