മലപ്പുറം: വാഗ്ദാനങ്ങള്‍ നല്‍കി പാലിക്കാത്ത ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് പാവങ്ങളെ ഓര്‍ക്കുന്നതെന്ന് സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം ബിനോയ് വിശ്വം. ലോകത്ത് ഏറ്റവും കൂടുതല്‍ വിശക്കുന്നവര്‍ ജീവിക്കുന്ന ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയുടെ ചെപ്പടി വിദ്യ വിലപോവില്ല. മോദിയുമായി ചങ്ങാത്തമുള്ള മുതലാളിമാര്‍ രാഹുലിന്‍റേതുമാണ്. കോണ്‍ഗ്രസാണ് ഇവര്‍ക്ക് ആദ്യം പരവതാനി വിരിച്ചതെന്നും ബിനോയ് വിശ്വം ആരോപിച്ചു. ബിജെപിയാണ് തങ്ങളുടെ ഒന്നാം ശത്രുവെന്നും കോണ്‍ഗ്രസിന് ഇടതുകക്ഷികളാണ് ശത്രുക്കളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയനാട്ടില്‍ രാഹുല്‍ തോറ്റാലും അത്ഭുതമില്ലെന്ന് ബിനോയ് വിശ്വം - wayanadu
കര്‍ഷകരുടെ കാര്യം പറയുന്ന രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുമ്പോള്‍ ആസിയാന്‍ കരാറില്‍ നിന്ന് പിന്‍മാറുമോയെന്ന് വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം
ഇപ്പോള്‍ കര്‍ഷകരുടെ കാര്യം പറയുന്ന രാഹുല്‍ ഗാന്ധി വയനാട്ടില്‍ വരുമ്പോള്‍ ആസിയാന്‍ കരാറില്‍ നിന്ന് പിന്‍മാറുമോയെന്ന് വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി തോറ്റാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ലെന്നും ജനങ്ങളുടെ സര്‍വ്വേയില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കമെന്നും അദ്ദേഹം പറഞ്ഞു. തൂക്കുസഭ വന്നാല്‍ പല കോണ്‍ഗ്രസ് എംപിമാരും മറുകണ്ടം ചാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറം പ്രസ് ക്ലബിന്‍റെ മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.