കേരളം

kerala

ETV Bharat / elections

രമ്യാ ഹരിദാസിനെതിരെ മോശം പരാമർശം; കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്

പ്രസംഗം മുഴുവൻ കേട്ടാൽ ആരോപണം നിലനിൽക്കില്ലെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശമായി ഇതിനെ കണക്കാക്കാൻ സാധിക്കില്ലെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അറിയിച്ചു.

എ വിജയരാഘവൻ, രമ്യാ ഹരിദാസ്

By

Published : Apr 21, 2019, 8:57 AM IST

മലപ്പുറം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരായ പരാമർശത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്. മലപ്പുറം എസ്പി പ്രതീഷ്‌കുമാറിന് ഇത് സംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകി.

പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം ഉയർത്തിക്കാട്ടിയാണ് വിജയരാഘവനെതിരെ ആരോപണം ഉന്നയിക്കുന്നത്. പ്രസംഗം മുഴുവൻ കേട്ടാൽ ആരോപണം നിലനിൽക്കില്ലെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശമായി ഇതിനെ കണക്കാക്കാൻ സാധിക്കില്ലെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചു. ഇക്കാര്യം ഉൾപ്പെടുത്തി എസ്പി തൃശ്ശൂർ റേഞ്ച് ഐജിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

വിജയരാഘവന്‍റെ പരാമർശത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് രമ്യാഹരിദാസ് പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ രമ്യാ ഹരിദാസിന്‍റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് നിയമോപദേശം തേടുകയായിരുന്നു. പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ എ വിജയരാഘവനെ താക്കീത് ചെയ്തിരുന്നു.

ABOUT THE AUTHOR

...view details